ആരാണ് പൂച്ചക്കുഞ്ഞിനെ ജീവനോടെ കത്തിച്ച ക്രൂരൻ? വിവരം നൽകുന്നവർക്ക് 50000 രൂപ വാഗ്ദാനം
- Published by:Asha Sulfiker
- news18-malayalam
Last Updated:
കണ്ടു നിൽക്കാനാകാത്ത ക്രൂരദൃശ്യങ്ങളടങ്ങിയ വീഡിയോ ഷെയർ ചെയ്യരുതെന്നും ആവശ്യം ഉയരുന്നുണ്ട്
പൂച്ചക്കുഞ്ഞിനെ പച്ചയ്ക്ക് കൊളുത്തി കണ്ണില്ലാത്ത ക്രൂരത. എവിടെ നിന്ന് എപ്പോഴുള്ളതാണെന്ന് അറിയാത്ത നിഷ്ഠൂര കൃത്യത്തിന്‍റെ വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തിരുന്നു. കണ്ടു നിൽക്കാനാകാത്ത ക്രൂരദൃശ്യങ്ങളടങ്ങിയ വീഡിയോ ഷെയർ ചെയ്യരുതെന്നും ആവശ്യം ഉയരുന്നുണ്ട്. ഇതിനിടെ ഇത് ഹൈദരാബാദിൽ നിന്നുള്ള കാഴ്ചയാണെന്നും റിപ്പോർട്ടുകളെത്തുന്നുണ്ട്.
മൃഗസംരക്ഷണ സംഘടനയായ ഹ്യൂമൺ സൊസൈറ്റി ഇന്‍റർനാഷണൽ ആണ് മിണ്ടാപ്രാണിയോടുള്ള ക്രൂരത സംബന്ധിച്ച് പരാതി ഉയർത്തിയത്. അതിക്രമദൃശ്യങ്ങൾ വൈറലായ സാഹചര്യത്തിൽ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണെന്ന് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് അവർ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. ഇതിന് പുറമെ ഇത്തരമൊരു ക്രൂരകൃത്യം നടത്തിയ ആളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അന്‍പതിനായിരം രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
TRENDING:Covid 19 in Kerala| സംസ്ഥാനത്ത് രോഗബാധിതർ ഇന്നും 700 കടന്നു; 528 പേർക്കു സമ്പർക്കത്തിലൂടെ രോഗം [NEWS]അന്ന് ട്രെയിനപകടം തടഞ്ഞ് നൂറുകണക്കിന് ജീവൻ രക്ഷിച്ച അനുജിത്ത് മരണാനന്തരവും ജീവിക്കും; എട്ടു പേരിലൂടെ [NEWS]Covid 19 | ലോക്ക് ഡൗൺ ഒരു പരിഹാരമല്ല; കർണാടകയിലെ ലോക്ക് ഡൗൺ പിൻവലിക്കുന്നതായി മുഖ്യമന്ത്രി യെദ്യൂരപ്പ [NEWS]
എത്ര കഠിനഹൃദയം ഉള്ള ആളുകളെ പോലും ഒരു നിമിഷം വേദനയിലാക്കുന്ന തരത്തിലുള്ള ക്രൂരതയാണ് അരങ്ങേറിയത്. ക്ഷീണിച്ച് അവശനായ ഒരു പൂച്ചക്കുഞ്ഞിന് അരികിലെത്തി ലൈറ്റർ ഉപയോഗിച്ച് തീ പടര്‍ത്തുന്നു. സെക്കൻഡുകൾക്കുള്ളിൽ പൂച്ച തീഗോളമായി മാറുകയാണ്. തീപടരാനായി അതിന്‍റെ ദേഹത്ത് നേരത്തെ തന്നെ എന്തോ ഒഴിച്ചിരുന്നു എന്നാണ് സൂചന. പ്രാണവേദനയിൽ പായുന്ന ആ മിണ്ടാപ്രാണിയുടെ കരച്ചിലും വീഡിയോയിൽ കേൾക്കാം.. പച്ചയ്ക്ക് കത്തുന്ന വേദനയിൽ ഓടുന്ന ജീവിയുടെ പുറകെ പോയി ദൃശ്യങ്ങൾ പകർത്തുന്നുമുണ്ട്. അൽപസമയത്തിനുള്ളിൽ തന്നെ പൂച്ച എരിഞ്ഞടങ്ങി.
advertisement
We have submitted a complaint on @Cybercellindia for tracing this horrific video on #cat Cruelty. We hope that they are able to trace the video and identify the perpetrator. We would like to announce a reward of 50,000 for any information leading to arrest of the perpetrators.
— HSI/India (@IndiaHSI) July 19, 2020
advertisement
സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെയാണ് മൃഗസംരക്ഷണ സംഘടനകളും മൃഗസ്നേഹികളും രൂക്ഷവിമർശനവുമായെത്തിയത്. കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
Location :
First Published :
July 21, 2020 9:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആരാണ് പൂച്ചക്കുഞ്ഞിനെ ജീവനോടെ കത്തിച്ച ക്രൂരൻ? വിവരം നൽകുന്നവർക്ക് 50000 രൂപ വാഗ്ദാനം