കെഎസ്ഇബിയിലെ എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷ ഇനി ഓൺലൈനിൽ

Last Updated:

നിലവിൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന വെബ്സൈറ്റായ wss.kseb.inൽ ആയിരിക്കും അപേക്ഷകൾ സമർപ്പിക്കേണ്ടത്

പുതിയ കണക്ഷൻ ഉൾപ്പെടെ കെഎസ്ഇബിയുടെ എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷ ഡിസംബർ ഒന്നു മുതൽ ഓണ്‍ലൈന്‍ ആക്കും. നിലവിൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന വെബ്സൈറ്റായ wss.kseb.inൽ ആയിരിക്കും അപേക്ഷകൾ സമർപ്പിക്കേണ്ടത്. ക്രമക്കേടുകൾ ഒഴിവാക്കാനാണ് അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്.
അപേക്ഷ ലഭിച്ചു രണ്ടുദിവസത്തിനുള്ളിൽ എസ്റ്റിമേറ്റ് വിവരങ്ങൾ നൽകണം. മുൻഗണനാ ക്രമം കർശനമായി നടപ്പിലാക്കണമെന്ന് ചെയർമാൻ നിർദ്ദേശിച്ചു. സേവനം ലഭ്യമാകുമെന്ന സന്ദേശവും  സീനിയോറിറ്റി നമ്പറും അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്കും വാട്ട്സ് ആപ്പ് വഴിയും എസ്എംഎസ് ആയും ലഭ്യമാകും. അപേക്ഷ സംബന്ധിച്ച വിവരങ്ങളും തൽസമയം വെബ്സൈറ്റിൽ അറിയാൻ സാധിക്കും.
വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ പരാതി പരിഹാരം, ഓൺലൈൻ അപേക്ഷകൾ, പണമടയ്ക്കൽ തുടങ്ങിയ സേവനങ്ങളിൽ സഹായിക്കാൻ കസ്റ്റമർ കെയർ സെല്ലും ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ആയിരിക്കും കസ്റ്റമർ കെയർ സെൻററുകൾ തുടങ്ങുക.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്ഇബിയിലെ എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷ ഇനി ഓൺലൈനിൽ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement