• HOME
  • »
  • NEWS
  • »
  • kerala
  • »
  • മണലെടുപ്പുകാരന് പണത്തിന് ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കുറ്റം തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് ഏരിയാ സെക്രട്ടറി

മണലെടുപ്പുകാരന് പണത്തിന് ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കുറ്റം തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് ഏരിയാ സെക്രട്ടറി

പാർട്ടി ലോക്കൽ കമ്മിറ്റി ചേർന്ന് ഇക്കാര്യം പരിശോധിക്കും.

  • Share this:

    പത്തനംതിട്ട: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പണം ആവശ്യപ്പെട്ട് മണല്‍കടത്തുകാരന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണിയിൽ കുറ്റം തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് ഏരിയാ സെക്രട്ടറി. പത്തനംതിട്ട കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിന്റെ ഫോണ്‍ സംഭാഷണത്തിലാണ് നടപടി.

    ശബ്ദരേഖ അരുൺ മാത്യുവിന്റെതാണെന്ന് സി.പി.എം. കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിൻ പറഞ്ഞു. പാർട്ടി ലോക്കൽ കമ്മിറ്റി ചേർന്ന് ഇക്കാര്യം പരിശോധിക്കും. കുറ്റം തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും ഏരിയാ സെക്രട്ടറി അറിയിച്ചു.

    അതേസമയം പ്രചരിക്കുന്ന ശബ്ദരേഖ തന്റേതാണെന്നും പണം ആവശ്യപ്പെടുന്ന ഭാഗം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തകാമെന്നും അരുണ്‍ മാത്യൂ പറയുന്നു.  ഇതിനെതിരെ പരാതി നൽകുമെന്നും അരുണ്‍ മാത്യൂ പറഞ്ഞു.

    Also read-‘ജനകീയ പ്രതിരോധ യാത്രയ്ക്ക് 15000 രൂപ ഇല്ലെങ്കിൽ പോലീസിൽ പിടിപ്പിക്കും’ മണല്‍ കടത്തുകാരനോട് CPM ബ്രാഞ്ച് സെക്രട്ടറി

    പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ ശകലമാണ് പുറത്തുവന്നത്. ഫോണ്‍ സംഭാഷണത്തിന്റെ അവസാനംവരെ ഇരുവരും തമ്മിലുള്ള തര്‍ക്കമാണുള്ളത്.

    Published by:Sarika KP
    First published: