advertisement

അരിക്കൊമ്പനെ തുറന്നുവിട്ടത് പുലർച്ചെ നാലുമണിയോടെ മുല്ലക്കൊടി ഉൾവനത്തിൽ; ആന പൂർണ ആരോഗ്യവാനെന്ന് അധികൃതർ

Last Updated:

തുറന്നു വിട്ട റോഡിനരുകിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളവനത്തിലേക്ക് അരികൊമ്പൻ പോയി

ഫയൽചിത്രം
ഫയൽചിത്രം
ഇടുക്കി: ചിന്നക്കനാലിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടി കൊണ്ടുവന്ന അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലെ മുല്ലക്കൊടി ഉൾവനത്തിൽ തുറന്നുവിട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. തുറന്നു വിട്ട റോഡിനരുകിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളവനത്തിലേക്ക് അരികൊമ്പൻ പോയി.
അരി കൊമ്പന്റെ റേഡിയോ കോളറിൽ നി ന്നുള്ള ആദ്യ സിഗ്നലും ലഭിച്ചു. തിരികെ ഇറക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരിക്കൊമ്പനെ മുല്ലക്കൊടി ഭാഗത്ത് ഉൾവനത്തിലാണ് തുറന്നുവിട്ടതെന്ന് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു അറിയിച്ചു. ആന പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളർ വഴി വനംവകുപ്പ് നിരീക്ഷിക്കും. ചിന്നക്കനാലില്‍ നിന്ന് ഏകദേശം 105 കിമി ദൂരത്തേക്കാണ് ഇപ്പോള്‍ അരിക്കൊമ്പനെ മാറ്റിയിരിക്കുന്നത്. കുമളി മംഗളാദേവി ഗേറ്റിലൂടെ വനത്തിലേക്ക് പ്രവേശിപ്പിച്ച കൊമ്പനെ പൂജ ചെയ്താണ് പ്രദേശത്തെ ആദിവാസി സമൂഹം വരവേറ്റത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാ​ഗമായാണ് വനംവകുപ്പിന്‍റെ അനുമതിയോടെ പൂജ നടത്തിയതെന്ന് മന്നാന്‍ വിഭാഗത്തില്‍പ്പെട്ട അരുവി പറഞ്ഞു.
advertisement
സംസ്ഥാന വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യമാണ് ചിന്നക്കനാലില്‍ ഇന്നലെ നടന്നത്. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ്  ‘മിഷന്‍ അരിക്കൊമ്പന്‍’ ആരംഭിച്ചത്.  എന്നാല്‍ ആദ്യ ദിനം ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടര്‍ന്ന് ഇന്നലെ രാവിലെ 7.30ഓടെ സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയിലുള്ള 92 കോളനിയിൽ അരിക്കൊമ്പനെയും മറ്റൊരു ആനയായ ചക്കക്കൊമ്പനെയും നാട്ടുകാർ കണ്ടെത്തി. പിന്നാവലെ ദൗത്യസംഘം പടക്കമെറിഞ്ഞു ചക്കക്കൊമ്പനെ ദൂരേക്കു മാറ്റി. ശേഷം 11.57ന് അരിക്കൊമ്പന് ആദ്യ മയക്കുവെടി നൽകി.  തുടർന്നു കൃത്യമായി ഇടവേളകളിൽ 4 ബൂസ്റ്റർ ഡോസുകൾ കൂടി നൽകി. പിന്നീടു കുങ്കിയാനകളെയിറക്കി അരിക്കൊമ്പനു ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു.  ഏറക്കുറെ മയക്കത്തിലായ കൊമ്പന്റെ കാലുകളിൽ കുരുക്കിടാൻ സംഘം ശ്രമമാരംഭിച്ചു. കാലിൽ കുരുങ്ങിയ വടം കുടഞ്ഞെറിഞ്ഞ് അർധ ബോധാവസ്ഥയിലും ആന വനംവകുപ്പിന്‍റെ നീക്കങ്ങളെ പ്രതിരോധിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരിക്കൊമ്പനെ തുറന്നുവിട്ടത് പുലർച്ചെ നാലുമണിയോടെ മുല്ലക്കൊടി ഉൾവനത്തിൽ; ആന പൂർണ ആരോഗ്യവാനെന്ന് അധികൃതർ
Next Article
advertisement
പശ്ചിമേഷ്യൻ സംഘർ‌ഷം: ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം; ഹിന്ദുക്ഷേത്രം അടച്ചു
പശ്ചിമേഷ്യൻ സംഘർ‌ഷം: ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം; ഹിന്ദുക്ഷേത്രം അടച്ചു
  • പശ്ചിമേഷ്യൻ സംഘർഷം കാരണം ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

  • ജബൽ അലിയിലെ ഹിന്ദു ക്ഷേത്രം അടച്ചിട്ടു; വിശ്വാസികൾ ഓൺലൈൻ വഴി പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് നിർദേശം

  • സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രധാന ശുശ്രൂഷകളും ഒത്തുചേരലുകളും ഒഴിവാക്കി

View All
advertisement