കൊച്ചി: കരിപ്പൂർ സ്വർണക്കടത്തിൽ പാർട്ടിയെ പ്രതിരോധിച്ച് അറസ്റ്റിലായ കണ്ണൂർ അഴിക്കോട് സ്വദേശി അർജുൻ ആയങ്കി. സ്വർണക്കടത്തിൽ തനിക്ക് പങ്കില്ല. മാധ്യമങ്ങൾ നുണപ്രചരിപ്പിക്കുകയാണ്. അനാവശ്യമായി പാർട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അർജുൻ ആയങ്കി പറഞ്ഞു.
എറണാകുളം ജനറൽ ആശുപത്രിയിൽ ആണ് വൈദ്യ പരിശോധനയ്ക്കെതത്തിയപ്പോഴായിരുന്നു പ്രതികരണം. കരിപ്പൂർസ്വർണക്കടത്തിൽ പങ്കില്ലെന്നാണ് അർജുൻ ആയങ്കി കസ്റ്റംസിനും മൊഴി നൽകിയിരിക്കുന്നത്. ദുബായിൽ നിന്ന് എത്തിയ മുഹമ്മദ് ഷഫീഖിന് പണം കടം കൊടുത്തിരുന്നു. അത് തിരിച്ചു വാങ്ങാനാണ് വിമാനത്താവളത്തിൽ എത്തിയതെന്നുമാണ് അർജുൻ ചോദ്യം ചെയ്യലിൽ കസ്റ്റംസിനു മുൻപാകെ പറഞ്ഞത്.
വിദേശത്തുള്ള റമീസ് എന്നയാൾ 15000 രൂപ നൽകാനുണ്ടായിരുന്നു. ഇത് മുഹമ്മദ് ഷഫീക്കിൻ്റെ കൈവശം കൊടുത്തു വിടുമെന്ന് പറഞ്ഞിരുന്നു എന്നാണ് അർജുൻ കസ്റ്റംസിനോട് പറഞ്ഞത്.
മുഹമ്മദ് ഷഫീഖുമായി നടത്തിയ ഫോൺ സന്ദേശങ്ങൾ പണം തിരികെ വാങ്ങുന്നതിനെക്കുറിച്ചായിരുന്നു എന്നാണ് അർജുന്റെ മൊഴി. എന്നാൽ അർജുന്റെ മൊഴി അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. അർജുന്റെ മൊഴി കളവാണെന്നും സ്വർണക്കടത്തിൽ നേരിട്ട് പങ്കുള്ളതിന് ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.
ചോദ്യം ചെയ്യലിനു ഹാജരാവും മുൻപ് അർജുൻ തന്റെ മൊബൈൽ ഫോൺ നശിപ്പിച്ചതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
സ്വർണ്ണകടത്തിൽ അർജുൻ മുഖ്യകണ്ണിയെന്നാണ് കസ്റ്റംസ് പറയുന്നത്. അർജുൻ സ്വർണകടത്തിന് എത്തിയതിന് ഡിജിറ്റൽ തെളിവുകളുണ്ട്. കൂടാതെ നിരവധി ചെറുപ്പക്കാർക്കും പങ്കുണ്ടെന്ന് കസ്റ്റംസിന്റെ റിമാൻഡ് അപേക്ഷയിൽ പറയുന്നു. അർജുൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.
You may also like:ചോദ്യം ചെയ്യലിന് മുമ്പ് അർജുൻ മൊബൈൽ ഫോൺ നശിപ്പിച്ചു; സ്വർണക്കടത്തിൽ പങ്കെടുത്തതിന് തെളിവുണ്ടെന്ന് കസ്റ്റംസ്അർജുന്റെ വരുമാനത്തിന്റെ ഉറവിടം വ്യക്തമല്ല. കൃത്യമായ വരുമാനമാർഗമില്ലെങ്കിലും അർജുൻ ആഢംബര ജീവിതമാണ് നയിച്ചിരുന്നത്. സ്വർണക്കടത്തിൽ നിരവധി ചെറുപ്പക്കാർ കടത്തുകാരായി പ്രവർത്തിക്കുന്നുണ്ട്. കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങളായും സ്വർണക്കടത്തിന് സുരക്ഷ ഒരുക്കുന്നവരായും പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കസ്റ്റംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഭാര്യ മാതാവിൻ്റെ ചില വിലാണ് കഴിഞ്ഞിരുന്നതെന്നാണ് അർജുൻ കസ്റ്റംസിനോട് പറഞ്ഞിരിക്കുന്നത്.
You may also like:EXCLUSIVE | കേരളത്തിൽ തുടർഭരണം ആദ്യമെന്ന സിപിഎം അവകാശവാദം തള്ളി CPI സംസ്ഥാന കൗൺസിൽ അംഗംഅർജുന് സ്വർണക്കടത്തിൽ പങ്കില്ലെന്ന് അഭിഭാഷകനും നേരത്തേ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അര്‍ജുന്‍ കസ്റ്റംസിനോട് സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇതിന് വിരുദ്ധമായ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും അഭിഭാഷകന്‍ പ്രതികരിച്ചു.
ദിവസങ്ങൾക്ക് മുമ്പ് രാമനാട്ടുകരയില്‍ അഞ്ചുപേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കാറപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സ്വര്‍ണക്കടത്തിലേക്കും എത്തുകയായിരുന്നു. തുടര്‍ന്ന് ഇത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും അന്വേഷണം എത്തി. കൂടാതെ, പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തു വന്നിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ ആയിരുന്നു അപകടം ഉണ്ടായ ദിവസം ഇവിടെ എത്തിയത്. അര്‍ജുന്‍ ആയങ്കിയും സംഭവദിവസം കരിപ്പൂരില്‍ എത്തിയതിന്റെ തെളിവ് പുറത്തു വന്നിരുന്നു. എന്നാല്‍, സ്വര്‍ണം വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.