അസ്മിയ മരിച്ച വിവരം സ്ഥാപന അധികൃതർ മറച്ചുവച്ചതായി ഉമ്മ; ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞതായി റഹ്മത്ത് ബീവി
- Published by:Sarika KP
- news18-malayalam
Last Updated:
സ്ഥാപനത്തിലെ അധ്യാപിക അസ്മിയയെ നന്നാകില്ലെന്ന് പറഞ്ഞ് ശപിച്ചിരുന്നതായും ഉമ്മ വെളിപ്പെടുത്തി.
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിലെ 17കാരി മരണപ്പെട്ട സംഭവത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അസ്മിയയുടെ ഉമ്മ. അസ്മിയയെ കൂട്ടിക്കൊണ്ടുപോകാനായി മതപഠനശാലയിലെത്തിയപ്പോൾ അസ്മിയ ആത്മഹത്യ ചെയ്ത വിവരം മറച്ചുവച്ചു. കുട്ടിക്ക് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാനാണ് സ്ഥാപന അധികൃതർ പറഞ്ഞതെന്നും ഉമ്മ റഹ്മത്ത് ബീവി പറഞ്ഞു. സ്ഥാപനത്തിലെ അധ്യാപിക അസ്മിയയെ നന്നാകില്ലെന്ന് പറഞ്ഞ് ശപിച്ചിരുന്നതായും ഉമ്മ വെളിപ്പെടുത്തി. സംസാരത്തിന്റെ പേരിൽ അധ്യാപിക അസ്മീയയെ നിരന്തരം ശകാരിച്ചു. നന്നാകില്ലെന്ന് പ്രാകി, സഹപാഠികളിൽ നിന്ന് മാറ്റിയിരുത്തിരുന്നതായും ഇവർ ആരോപിച്ചു.
അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അൽ അമാൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായി 17കാരിയുടെ മരണത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. ബാലരാമപുരം അൽ അമീൻ മത വിദ്യഭ്യാസ സ്ഥാപത്തിലേക്കായിരുന്നു ഡിവൈഎഫ്ഐ മാർച്ച്. സംഭവം വലിയ വിവാദവുമായ സാഹചര്യത്തിലാണ് ബാലാവാകശാ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ തെളിവെടുപ്പിനായെത്തിയത്.
advertisement
മതപഠനശാല കൃത്യമായ പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ. കമ്മീഷൻ മതപഠനശാലയിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ കമ്മീഷൻ ഉടൻ സർക്കാറിന് റിപ്പോർട്ട് നൽകും.
അസ്മിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബന്ധക്കുൾ. എന്നാൽ ഈ സ്ഥാപനത്തിലെ മറ്റ് കുട്ടികളിൽ നിന്ന് ഇത്തരം പരാതികള്‍ ലഭിച്ചിട്ടില്ല. അസ്മിയയുടെ അനുഭവം ഇല്ലെന്നാണ് സഹപാഠികൾ അന്വേഷണസംഘത്തെ അറിയിച്ചത്. അതിനാൽ ഇക്കാര്യം ഉൾപ്പെടെ പരിശോധിച്ച് വിശദമായി അന്വേഷിക്കാനാണ് നെയ്യാറ്റിൻകര എഎസ്പിയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘത്തിന്‍റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 19, 2023 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അസ്മിയ മരിച്ച വിവരം സ്ഥാപന അധികൃതർ മറച്ചുവച്ചതായി ഉമ്മ; ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞതായി റഹ്മത്ത് ബീവി