മതപഠനശാലയിലെ വിദ്യാർഥിനിയുടെ മരണം; അന്വേഷണത്തിന് 13 അംഗ സംഘം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അസ്മിയയുടെ മരണത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ബിജെപിയും എബിവിപിയും
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിലെ 17കാരിയുടെ മരണം അന്വേഷിക്കാൻ 13അംഗ സംഘത്തെ നിയോഗിച്ചതായി പൊലീസ്. നെയ്യാറ്റിൻകര എഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പെൺകുട്ടിയുടെ അമ്മയിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാൽ പെൺകുട്ടിയുടേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും അന്വേഷണത്തിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കുൾ. അതേസമയം അസ്മിയയുടെ മരണത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ബിജെപിയും എബിവിപിയും. അസ്മിയയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ബി ജെ പിയും എ ബി വി പിയും പ്രതിഷേധം സംഘടിപ്പിച്ചത്.
മതപഠനശാലയായ അൽ അമാൻ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ആദ്യം എ ബി വി പിയും പിന്നീട് ബി ജെ പിയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ മുന്നിൽ പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. ഇതോടെ എ ബി വി പി, ബി ജെ പിപ്രവർത്തകർ ബാലരാമപുരം – വിഴിഞ്ഞം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
advertisement
Also Read-മതപഠനശാലയിൽ മരിച്ച മകളെ കാണാൻ അനുവദിച്ചില്ല; വിശദമായ അന്വേഷണം വേണമെന്ന് അസ്മിയയുടെ കുടുംബം
ശനിയാഴ്ചയാണ് ബാലരാമപുരത്തെ അല്‍ അമൻ എഡ്യുക്കേഷനൽ കോപ്ലക്സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ അസ്മിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ വിദ്യാർഥിനിയുടെ മരണം പ്രണയബന്ധം തകർന്നതിലെ നിരാശയിൽ ആത്മഹത്യ ചെയ്തത് ആണെന്ന് വരുത്തിതീർക്കാനും അപകീർത്തിപ്പെടുത്താനും ശ്രമം നടക്കുന്നതായും ബന്ധുക്കൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 17, 2023 2:34 PM IST