നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | തെരഞ്ഞെടുപ്പ് പരാതികൾ നിരീക്ഷകരെ അറിയിക്കാൻ പ്രത്യേക സംവിധാനം

  Assembly Election 2021 | തെരഞ്ഞെടുപ്പ് പരാതികൾ നിരീക്ഷകരെ അറിയിക്കാൻ പ്രത്യേക സംവിധാനം

  തൈക്കാട് ഗസ്റ്റ് ഹൗസിലെ 102-ാം നമ്പർ മുറിയിലാണു ക്യാംപ് ഓഫിസ്. ഫോൺ : 9188619387. ഇമെയിൽ - gen.ob.3.tvm@gmail.com . വാട്‌സ്ആപ്പിലും പരാതികളും നിർദേശങ്ങളും അറിയിക്കാം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നെടുമങ്ങാട്, വാമനപുരം, അരുവിക്കര നിയോജക മണ്ഡലങ്ങളിലേക്കുള്ള പൊതു നിരീക്ഷകൻ ഡോ. മനീഷ് നർനാവരെ ചുമതലയേറ്റു. ഈ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും നേരിട്ട് അറിയിക്കാം. തൈക്കാട് ഗസ്റ്റ് ഹൗസിലെ 102-ാം നമ്പർ മുറിയിലാണു ക്യാംപ് ഓഫിസ്. ഫോൺ : 9188619387. ഇമെയിൽ - gen.ob.3.tvm@gmail.com . വാട്‌സ്ആപ്പിലും പരാതികളും നിർദേശങ്ങളും അറിയിക്കാം.

   വർക്കല, ആറ്റിങ്ങൽ നിയോജക മണ്ഡലങ്ങളിലേക്കു തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച നിരീക്ഷക പർനീത് ഷെർഗിലിനെ പരാതികളും നിർദേശങ്ങളും അറിയിക്കാൻ 9188619385 എന്ന നമ്പറിൽ ബന്ധപ്പെടണം. ഇമെയിൽ gen.ob.1.tvm@gmail.com

   തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലേക്കുള്ള നിരീക്ഷകനായ എച്ച്. അരുൺ കുമാറിനെ പരാതികളും നിർദേശങ്ങളും അറിയിക്കാൻ 9188619388 എന്ന നമ്പറിൽ ബന്ധപ്പെടണം. ഇമെയിൽ : gen.ob.4.tvm@gmail.com

   അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് 1061 സ്ഥാനാര്‍ഥികള്‍. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മപരിശോധനയാണ് ശനിയാഴ്ച നടത്തിയത്.പത്രികകള്‍ 22 വരെ പിന്‍വലിക്കാന്‍ സമയമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

   കോഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ജനറല്‍ ഒബ്‌സര്‍വര്‍ രാമകൃഷ്ണറാവുവിന്റെ അദ്ധ്യക്ഷതയില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു. നീതിപൂര്‍വ്വകമായ വോട്ടെടുപ്പ് ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സൂക്ഷ്മതയോടെ നിര്‍വ്വഹിക്കുന്നതിന്് അദ്ദേഹം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു ജില്ലയിലെ ഒരുക്കങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ പൊതു നിരീക്ഷകരായ പത്മിനി സിംഗ്‌ള, ദേവേഷ് ദേവല്‍, അലക്‌സ് വിഎഫ് പോള്‍ മേനോന്‍, വി ലളിത ലക്ഷ്മി, അബ്ദുള്‍ സമദ്, കേശവ് കുമാര്‍ പഥക്, പൊലീസ് നിരീക്ഷകരായ കെ. ജയരാമന്‍, ആര്‍.പി സെങ്കോംഗര്‍, സിറ്റി പൊലീസ് കമ്മിഷ്ണര്‍ എ വി ജോര്‍ജ്ജ്, റൂറല്‍ എസ്പി ഡോ എ ശ്രീനിവാസ്, ഡിസിപി ഹേമലത, എക്‌സ്‌പെഡിച്ചര്‍ ഒബ്‌സര്‍വര്‍മാരായ മുഹമ്മദ് സാലിക് പര്‍വെയ്‌സ്, ശ്രീറാം വിഷ്‌ണോയി, വിഭോര്‍ ബധോനി, എഡിഎം എന്‍ പ്രേമചന്ദ്രന്‍, സബ് കലക്ടര്‍ ജി പ്രയങ്ക, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ്, അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

   കാസർകോട് : സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറ്റേ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കാസർകോട് ജില്ലയിലെ വരണാധികാരികളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു പൊതുനിരീക്ഷകര്‍. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ വോട്ടര്‍പട്ടികയുടെ പരിശുദ്ധി സുപ്രധാനമാണെന്ന് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ പൊതുനിരീക്ഷകന്‍ എച്ച്. രാജേഷ് പ്രസാദ് പറഞ്ഞു. വോട്ടര്‍ പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കേണ്ടത് പ്രധാനമാണ്. ഇതേ കോപ്പി തന്നെയാണ് പോളിംഗ് സ്‌റ്റേഷനുകളിലേക്ക് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
   Published by:Anuraj GR
   First published:
   )}