തിരുവനന്തപുരം: വീഡിയോയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ
യൂട്യൂബർ വിജയ് പി.നായരുടെ പിഎച്ച്ഡി വ്യാജമെന്ന് പരാതി. യുജിസിയുടെ അംഗീകാരമില്ലാത്ത, ചെന്നൈ കേന്ദ്രീകരിച്ചുള്ള സര്‍വകലാശാലയില്‍ നിന്നുള്ളതാണ് ഈ പിഎച്ച്ഡിയെന്നാണ് ആരോപണം.ഇതനിടെ വിജയ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന വിലാസം ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌സ് നിയമ നടപടി തുടങ്ങി.
തനിക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലോ പരിസരത്തോ ഇങ്ങനെ ഒരു സര്‍വകലാശാല ഇല്ലെന്നാണ് വിവരം. വെബ് സൈറ്റ് പ്രകാരം ഈ സ്ഥാപനത്തിനു കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ല.
റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ റജിസ്‌ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയൂ. വിജയ് പി.നായര്‍ക്കു റജിസ്‌ട്രേഷനില്ലെന്നും അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌സ് അറിയിച്ചു.
വിവാദമായിവീഡിയോ ഒരു മാസം മുന്‍പാണ് ഇയാൾ യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. വിജയ് പി.നായരെ
കയ്യേറ്റം ചെയ്തതിന്റെ പേരില്‍
ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്ത്രീകളെ അധിക്ഷേപിക്കുക (ഇന്ത്യന്‍ ശിക്ഷാ നിയമം 509), സ്ത്രീകളോട് അപമര്യാദയായി പെരുമാറുക (കേരള പൊലീസ് ആക്ട് സെക്ഷന്‍ 120) എന്നീ വകുപ്പുകള്‍ പ്രകാരമാണു വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തത്. സ്ത്രീകളെ കയ്യേറ്റം ചെയ്യുക, ശല്യപ്പെടുത്തുക തുടങ്ങിയ വകുപ്പുകളും (ഐപിസി 354) ചുമത്തിയിട്ടുണ്ട്. ഇതെല്ലാം ജാമ്യം ലഭിക്കുന്നവയാണെന്നു പൊലീസ് പറഞ്ഞു.
കവര്‍ച്ചയുടെ ഗണത്തില്‍ പെടുത്തിയാണു
ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. കുറഞ്ഞത് 5 വര്‍ഷം കഠിനതടവു ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.