കണ്ണൂർ: മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ കെ വാസുവിന് നേരെ അക്രമ ശ്രമമെന്ന് പരാതി. ഞായറാഴ്ച്ച വൈകിട്ട് 6 മണിയോടെ സെൻട്രൽ പൊയിലൂരിൽ റേഷൻ പീടികക്കടുത്തു വെച്ചാണ് അക്രമ ശ്രമം നടന്നത്.
വീട്ടിലേക്ക് വാഹനം വരുന്ന വഴിയിൽ ബൈക്കുകൾ നിർത്തിവെച്ച് മാർഗതടസ്സം സൃഷ്ടിച്ച സംഘമാണ് അക്രമ ശ്രമം നടത്തിയത്. ഗൺമാന്റെയും ഡ്രൈവറുടെയും അവസരോചിതമായ ഇടപെടലിൽ സംഘം മടങ്ങുകയായിരുന്നു.
സംഘത്തിൻ്റെ പക്കൽ ഇരുമ്പുവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഒ.കെ വാസു കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആർ.എസ്.എസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് പരാതി. കൊളവല്ലൂർ ഇൻസ്പെക്ടർ വിവി ലതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഒ.കെ വാസു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.