വാഹനങ്ങൾക്ക് തീയിട്ടത് പെട്രോളൊഴിച്ച്
Last Updated:
തിരുവനന്തപുരം: ഗീതാ പ്രഭാഷകൻ സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവ് സാലഗ്രാമം ആശ്രമത്തിലെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചത് പെട്രോളൊഴിച്ചാണെന്ന് ഫോറൻസിക് റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും കത്തിച്ചത്. പെട്രോളൊഴിച്ച് തന്നെയാണ് തീയിട്ടതെന്ന് നേരത്തെ തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.
ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. പെട്രോൾ പമ്പുകളിൽ നിന്ന് കന്നാസുകളിൽ പെട്രോൾ വാങ്ങിയവരെ കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2018 10:26 AM IST