നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലത്തിലെ വിള്ളലിൽ ചാടാതിരിക്കാൻ വെട്ടിച്ച ഓട്ടോയിൽ ബസിടിച്ച് നവവരന് ദാരുണാന്ത്യം Accident

  പാലത്തിലെ വിള്ളലിൽ ചാടാതിരിക്കാൻ വെട്ടിച്ച ഓട്ടോയിൽ ബസിടിച്ച് നവവരന് ദാരുണാന്ത്യം Accident

  ഒന്നരമാസം മുൻപായിരുന്നു രഞ്ജിന്റെ വിവാഹം. ഭാര്യയുടെ വീട്ടിൽ നിന്ന് ബന്ധുക്കൾ ഇന്നലെ രഞ്ജിന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങിന് വരാനിരിക്കുകയായിരുന്നു.

  രഞ്ജിൻ സെബാസ്റ്റ്യൻ

  രഞ്ജിൻ സെബാസ്റ്റ്യൻ

  • Share this:
   കോട്ടയം എം സി റോഡിൽ (Kottayam MC Road)സംക്രാന്തി നീലിമംഗലം പാലത്തിലെ വിള്ളലിൽ ചാടാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി (KSRTC) ബസിടിച്ച് ഓട്ടോ ഡ്രൈവർ (Auto Rickshaw driver) മരിച്ചു. കുറുപ്പന്തറ ഇലവത്തിൽ പരേതനായ സെബാസ്റ്റ്യൻ തോമസിന്റെ മകൻ രഞ്ജിൻ സെബാസ്റ്റ്യൻ (ഉണ്ണി -28) ആണ് മരിച്ചത്. മുട്ടുചിറ സ്റ്റാൻഡിലെ ഡ്രൈവറാണ്.

   ഇന്നലെ രാവിലെ ആറിനാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തേക്കു പോയ ഓട്ടോറിക്ഷ വൈക്കം ഡിപ്പോയിൽ നിന്ന് കോട്ടയത്തേക്കുള്ള ബസിൽ ഇടിച്ചാണ് അപകടം. മുട്ടുചിറയിലെ ഇറച്ചിക്കടയിൽ നിന്ന് ദിവസവും പുലർച്ചെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളിൽ ഇറച്ചി എത്തിച്ചു നൽകുന്നതിനായി രഞ്ജിൻ ഓട്ടം പോകുമായിരുന്നു. തിരികെ വരുമ്പോഴാണ് അപകടം.

   Also Read- Prithviraj | 'കടുവ' വഴി തടഞ്ഞെന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ ഷൂട്ടിങ് സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

   നീലിമംഗലം പാലത്തിന്റെ സ്ലാബുകൾ ചേരുന്ന ഭാഗത്ത് കോൺക്രീറ്റ് ഇളകി വിള്ളൽ വീണ നിലയിലാണ്.കമ്പികളും ഇരുമ്പിന്റെ ഒടിഞ്ഞ തകിടുകളും അപകടകരമായ വിധം നിൽക്കുന്നുണ്ടായിരുന്നു. ഈ വിള്ളലിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് അപകടമെന്നാണു കരുതുന്നത്. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ഓട്ടോയിൽ കുടുങ്ങിയ രഞ്ജിനെ പുറത്തെടുക്കാൻ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഗ്നിരക്ഷാ സേനയും പൊലീസും എത്തി അഗ്നിരക്ഷാ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാന്ധിനഗർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

   Also Read- Sanitiser| തിരുവനന്തപുരത്ത് സാനിറ്റൈസർ കഴിച്ച്​ അവശനായ 60കാരൻ മരിച്ചു

   ഒന്നരമാസം മുൻപായിരുന്നു രഞ്ജിന്റെ വിവാഹം. ഭാര്യയുടെ വീട്ടിൽ നിന്ന് ബന്ധുക്കൾ ഇന്നലെ രഞ്ജിന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങിന് വരാനിരിക്കുകയായിരുന്നു. ആലപ്പുഴ കാഞ്ഞിരച്ചിറ കൊടുവീട്ടിൽ സോനയാണ് ഭാര്യ. മാതാവ്: ലൂസി. സഹോദരങ്ങൾ: രഞ്ജിത് ഷിബിൻ, രഞ്ജി സെബാസ്റ്റ്യൻ, അഞ്ജു. സംസ്കാരം ഇന്ന് മൂന്നിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയിൽ.

   Also Read- Pocso Case arrest| പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ
   Published by:Rajesh V
   First published:
   )}