ക്രിക്കറ്റ് കളിക്കിടെ ടർഫിൽ കുഴഞ്ഞുവീണ് അമ്പതുകാരൻ മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ക്രിക്കറ്റ് കളിയ്ക്കിടെ ബൗൾ ചെയ്തപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു
ക്രിക്കറ്റ് കളിക്കിടെ ടർഫിൽ കുഴഞ്ഞുവീണ് 50 കാരനായ ഓട്ടോ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ആനയറ അരശുംമൂട് സ്വദേശി ആർ ലക്ഷ്മണകുമാറാണ് മരിച്ചത്. വാഴമുട്ടത്തുള്ള സ്വകാര്യ ടർഫിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം നടന്നത്.
ക്രിക്കറ്റ് കളിയ്ക്കിടെ ബൗൾ ചെയ്തപ്പോൾ ലക്ഷ്മണകുമാറിന് നെഞ്ചുവേദന അനുഭവപ്പടുകയയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻതന്നെ വിശ്രമ മുറിയിൽ എത്തിച്ച് ബിസ്ക്കറ്റും വെള്ളവും നൽകി. ശാരീരിക അസ്വസ്ഥത കൂടിയതോടെചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതദേഹം മോർച്ചറിയിൽ. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു. ഭാര്യ: സ്മിത, മക്കൾ: അമൽകുമാർ, അതുൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 17, 2024 10:29 AM IST