എക്സൈസ് പരിശോധനയ്ക്കിടെ ആയുർവേദ ഫാർമസി ഉടമ കുഴഞ്ഞുവീണു മരിച്ചു

Last Updated:

ഞായറാഴ്ച വൈകീട്ട് കുന്നിക്കോട്ടുനിന്ന് പത്തനാപുരം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴാണ് സുരേഷ് കുമാർ എന്നയാൾ സ്ഥാപനത്തിൽ കുഴഞ്ഞു വീണത്

സുരേഷ് കുമാർ
സുരേഷ് കുമാർ
കൊല്ലം: എക്സൈസ് ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തുന്നതിനിടെ ആയുർവേദ ഫാർമസി ഉടമ കുഴഞ്ഞുവീണ് മരിച്ചു. പത്തനാപുരം തലവൂർ പറങ്കിമാംമുകളിൽ പ്രവർത്തിക്കുന്ന ഹരിതം ഫാർമസ്യൂട്ടിക്കൽസ് ഉടമ പത്തനാപുരം പിടവൂർ സത്യൻമുക്ക് ശ്രീഭവ നിൽ സുരേഷ് കുമാർ (58) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ഒരാഴ്ചമുമ്പാണ് പറങ്കിമാംമുകൾ ജങ്ഷനിൽ സുരേഷ് കുമാർ പുതിയ ആയുർവേദ ഫാർമസി തുടങ്ങിയത്. ഞായറാഴ്ച വൈകീട്ട് കുന്നിക്കോട്ടുനിന്ന് പത്തനാപുരം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴാണ് സുരേഷ് കുമാർ സ്ഥാപനത്തിൽ കുഴഞ്ഞു വീണത്. ഉദ്യോഗസ്ഥർ ഉടൻ തന്നെ അവരുടെ വാഹനത്തിൽ സുരേഷ് കുമാറിനെ പത്തനാപുരം താലൂക്ക് ആശു പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി. ഡോക്ടർമാരുളള തൊട്ടടുത്ത ആശുപത്രിയായ കൊട്ടാരക്കരയിൽ കൊണ്ടുപോകാതെ ഡോക്ടറുടെ സേവനമില്ലാത്ത പത്തനാപുരത്താണ് എത്തിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കൂടാതെ എക്സൈസ് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിച്ചു.
advertisement
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എക്സൈസ് പരിശോധനയ്ക്കിടെ ആയുർവേദ ഫാർമസി ഉടമ കുഴഞ്ഞുവീണു മരിച്ചു
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement