ബാലഭാസ്കറിന്റേത് അപകട മരണമെന്ന് സിബിഐ; കലാഭവൻ സോബിയുടേത് കള്ളമൊഴി

Last Updated:

അപകട സമയത്ത് സോബി കണ്ടതായി പറയുന്ന റൂബിൻ തോമസ് അന്ന് ബെംഗളൂരുവിലായിരുന്നു എന്ന് സിബിഐ

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന് സി.ബി.ഐ നിഗമനം. മരണത്തിൽ ദുരൂഹതകൾ ആരോപിച്ചുള്ള കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾ അടിസ്ഥാന രഹിതമാണെന്ന് സി.ബി.ഐ വിലയിരുത്തി. മരണവുമായി  ബന്ധപ്പെട്ട് കലാഭവൻ സോബി നൽകിയ മൊഴി കള്ളമാണെന്നു നുണ പരിശോധനാഫലത്തിൽ തെളിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു.
അപകട സമയത്ത് സോബി കണ്ടതായി പറയുന്ന റൂബിൻ തോമസ് അന്ന് ബെംഗളൂരുവിലായിരുന്നു എന്ന് സിബിഐ കണ്ടെത്തി. സംഭവസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്നാണ് സോബിയുടെ മൊഴി. ഇത് കൂടാതെ, ബാലഭാസ്കറിന്റെ വണ്ടി അപകടത്തിന് മുൻപ് ആക്രമിക്കപെട്ടുവെന്ന വാദവും തെറ്റാണെന്നു അന്വേഷണ സംഘം കണ്ടെത്തി.
You may also like:Exclusive | ബാലഭാസ്കർ: 'പൂന്തോട്ട'ത്തിലെ ശലഭവും ഇരയും
വണ്ടി ഓടിച്ചിരുന്നത് ബാലഭാസ്‌കർ ആയിരുന്നുവെന്ന ഡ്രൈവർ അർജുന്റെ മൊഴിയും കള്ളമാണെന്നു സിബിഐ അന്വേഷണത്തിൽ വ്യക്തമായി. നുണ പരിശോധനയുമായി സോബി പൂർണ്ണമായി സഹകരിച്ചില്ലെന്നും സി.ബി.ഐ വ്യക്തമാക്കുന്നു. അപകടത്തിന് പിന്നിൽ കള്ളക്കടത്ത് സംഘമാണെന്നും ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുന്നതിന് മുൻപ് അക്രമിക്കപ്പെട്ടിരുന്നുവെന്നും അജ്ഞാതർ വണ്ടിയുടെ ചില്ല് തകർത്തുവെന്നും സോബി മൊഴിയിൽ പറഞ്ഞിരുന്നു.
advertisement
സ്വർണക്കടത്ത് കേസിലെ പ്രതികളായ ബാലഭാസ്കറിന്റെ മാനേജർ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർക്ക് ഇതുമായി എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നതും സിബിഐ പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. കലാഭവൻ സോബി, ഡ്രൈവർ അർജുൻ അടക്കം നാല് പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്.
advertisement
Exclusive| ബാലഭാസ്കറിന്റെ മരണം: അപകടശേഷം നടന്ന ഹൈജാക്കിംഗ് എന്തിനുവേണ്ടി?
ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നുമെത്തിയ വിദഗ്ധരുടെ സംഘമാണ് ഇതിന് നേതൃത്വം നൽകിയത്. അപകട രംഗം പുനഃസൃഷ്ടിയ്ക്കുന്നതടക്കമുള്ള കാര്യങ്ങളും സി.ബി.ഐ ചെയ്തിരുന്നു. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം തിരുവനന്തപുരത്ത് മം​ഗലപുരത്തിന് സമീപം അപകടത്തിൽപെട്ടത്.
advertisement
മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ ബാലഭാസ്‌കർ ഒക്ടോബർ രണ്ടിനാണ് മരിച്ചത്. ഭാര്യ ലക്ഷ്മി ഒരുമാസത്തോളം ചികിത്സയിലായിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചും മരണത്തിനിടയാക്കിയ സംഭവം അപകടമെന്ന് വിലയിരുത്തിയിരുന്നു.
അതേസമയം സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി കലാഭവൻ സോബി വ്യക്തമാക്കി. അടിസ്ഥാന രഹിതമായ ആക്ഷേഷേപങ്ങൾ ഉന്നയിക്കുന്ന സി.ബി.ഐയ്ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാലഭാസ്കറിന്റേത് അപകട മരണമെന്ന് സിബിഐ; കലാഭവൻ സോബിയുടേത് കള്ളമൊഴി
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement