Nipah | നിപ ഉറവിടം കണ്ടെത്താനായി വവ്വാലുകളെ പിടികൂടി; ജാനകിക്കാട്ടിലും വലവിരിക്കും

Last Updated:

ഈ വവ്വാലുകളിൽ നിപ വൈറസ് ഉണ്ടോയെന്ന പരിശോധനയാണ് നടക്കുക

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട്: നിപ ഉറവിടം കണ്ടെത്താനായി വവ്വാലുകളെ പിടികൂടി. കേന്ദ്ര സംഘത്തിനൊപ്പമെത്തിയ പ്രത്യേക വിഭാഗമാണ് മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ചയാളുടെ വീടിന് പരിസരത്ത് വലയിട്ടത്. വൈകീട്ടോടെ വലയിൽ വവ്വാലുകൾ കുടുങ്ങി.
ഇവയെ സംഘം പിടികൂടി പരിശോധനയ്ക്കായി മാറ്റി. ഈ വവ്വാലുകളിൽ നിപ വൈറസ് ഉണ്ടോയെന്ന പരിശോധനയാണ് നടക്കുക. നാളെ ജാനകിക്കാട്ടിലും വല സജ്ജമാക്കും.
Also Read- നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സംഘം; മരിച്ചയാളുടെ വീട് സന്ദർശിച്ചു
വൈറസിന്റെ ഉറവിടം കണ്ടെത്താൻ കുറ്റ്യാടിയിൽ കേന്ദ്ര സംഘം പരിശോധന നടത്തിയിരുന്നു. മരുതോങ്കര പഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കള്ളാട് സ്വദേശിയുടെ വീടും പരിസരവും കേന്ദ്ര സംഘം സന്ദർശിച്ചു. ഇദ്ദേഹം പോയിരിക്കാൻ സാധ്യതയുള്ള സമീപത്തെ പറമ്പുകളും സന്ദർശിച്ചു.
advertisement
Also Read- Nipah | നിപ വൈറസ്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും കൺട്രോൾ റൂമുമായി ബന്ധപ്പെടണം
വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ്‌ കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah | നിപ ഉറവിടം കണ്ടെത്താനായി വവ്വാലുകളെ പിടികൂടി; ജാനകിക്കാട്ടിലും വലവിരിക്കും
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement