തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ കരടി വീണു. വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാർ കണ്ടത്. കരടി എങ്ങനെ കിണറ്റിൽ വീണുവെന്നത് വ്യക്തമല്ല.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. RRT സംഘം എത്തി. വെറ്റനറി ഡോക്ടർ എത്തിയാൽ ഉടൻ കരടിയെ മയക്ക് വെടി വച്ച് കരക്ക് കയറ്റും. ഇതിനിടെ കരടി കയറിൽ കടിച്ചു കയറാൻ ശ്രമിക്കുന്നു ഉണ്ട്.
കരടിയെ ഉടൻ പുറത്തെത്തിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കരടിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.
സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കരടി കടിച്ചു. കൂടു പൊളിച്ചാണ് കോഴികളെ പിടിച്ചത്. തുടർന്ന് ബഹളം കേട്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത്. ആളുകളുടെ ശബ്ദം കേട്ടു ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്.
വെള്ളനാട് – കണ്ണംപള്ളിയിൽ നിന്ന് വനപ്രദേശമായ കോട്ടൂർ 15 കിലോമീറ്ററിലധികം ദൂരമുണ്ട്. ഇത് ജനങ്ങളിൽ ആശങ്ക കൂട്ടുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bear, Thiruvananthapuram