ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഒമ്പതാം ദിവസവും വിഫലം; ആന കർണാടക വനാതിർത്തിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
രണ്ട് ദിവസവും കൂടെയുണ്ടായിരുന്ന മോഴയാനയും സമീപത്ത് നിന്ന് മാറിയതോടെ കൂടുതൽ അപകടകാരിയാവുകയാണ് ബേലൂർ മഖ്ന
കൽപ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഒമ്പതാം ദിവസവും വിഫലം. നിലവിൽ ആന കർണാടക വനാതിർത്തിയിലാണ്. ഇതോടെ ജനവാസമേഖയിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാൻ കർണാടക വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കാട്ടിനുള്ളിൽ തിരച്ചിൽ നടത്തിയ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം കർണാടകയിൽ നിന്നുള്ള ദൗത്യ സംഘവുമുണ്ടെങ്കിലും കാര്യമായ പുരോഗതി ഇന്നും കൈവരിക്കാനായിട്ടില്ല. പതിമൂന്ന് സംഘങ്ങളായാണ് കർണാടക, കേരള വനം വകുപ്പുകൾ ആനയെ നിരീക്ഷിക്കുന്നത്. രണ്ട് ദിവസവും കൂടെയുണ്ടായിരുന്ന മോഴയാനയും സമീപത്ത് നിന്ന് മാറിയതോടെ കൂടുതൽ അപകടകാരിയാവുകയാണ് ബേലൂർ മഖ്ന.
ആന അക്രമ സ്വഭാവം കാണിക്കുന്നതിനാലും പൊന്തക്കാടുകൾ നിറഞ്ഞ പ്രദേശമായതിനാലും ദൗത്യം സങ്കീർണമാവുകയാണ്. ഒരു ദിവസം ഇരുപത്തി ഏഴ് കിലോമീറ്ററോളം ദൂരമാണ് ദൗത്യ സംഘം ആനയ്ക്കൊപ്പം വനത്തിൽ സഞ്ചരിക്കുന്നത്. ബേലൂർ മഖ്ന കേരള അതിർത്തി പിന്നിട്ടതിനാൽ മയക്കുവെടി വയ്ക്കാൻ അനുവാദമില്ല.
advertisement
അതേസമയം ആനയുടെ ആക്രമണത്തിൽ മരിച്ച ചാലിഗദ്ദ സ്വദേശി അജീഷിന്‍റെ കുടുംബത്തിന് കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് കർണാടക സർക്കാർ അറിയിച്ചു.
അതിനിടെ വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. ജില്ലയിലെ വന്യമൃഗ ശല്യത്തെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്നും വനനിയമഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഗവര്‍ണ്ണര്‍ നാട്ടുകാർക്ക് ഉറപ്പു നൽകി. അതിനിടെ, വന്യജീവി ആക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് നാളെ വയനാട്ടിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
February 19, 2024 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഒമ്പതാം ദിവസവും വിഫലം; ആന കർണാടക വനാതിർത്തിയിൽ