അത് ബേലൂർ മഖ്‌ന;വയനാട്ടിൽ കർഷകനെ കൊന്നത് ഹാസനിൽനിന്ന് പിടികൂടി കാട്ടിലാക്കിയ ആന

Last Updated:

ഇക്കഴിഞ്ഞ ജനുവരി 30നാണ് ബേലൂർ മക്നയെ ഹസൻ ജില്ലയിലെ സകലേഷ്പൂർ താലൂക്കിലെ കൊല്ലഹള്ളി ഗ്രാമത്തിൽനിന്ന് കർണാടക വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്

ബേലൂർ മക്ന
ബേലൂർ മക്ന
മാനന്തവാടി: വയനാട്ടിൽ ഗേറ്റ് തകർത്ത് വീട്ടുമുറ്റത്ത് കയറി കർഷകനെ കൊന്ന ആനയെ തിരിച്ചറിഞ്ഞു. കർണാടകത്തിലെ ഹസനിൽനിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലാക്കി ബേലൂർ മഖ്‌ന എന്ന മോഴയാനയാണ് കർഷകനെ ആക്രമിച്ചത്. മക്ന എന്നാൽ മോഴയാനയെന്നാണ് കന്നഡയിലെ അർഥം. ഇക്കഴിഞ്ഞ നവംബർ 30നാണ് ബേലൂർ മഖ്‌നയെ ഹസൻ ജില്ലയിലെ സകലേഷ്പൂർ താലൂക്കിലെ കൊല്ലഹള്ളി ഗ്രാമത്തിൽനിന്ന് കർണാടക വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്. എട്ടുമണിക്കൂറോളം നീണ്ട പ്രയത്നത്തിന് ശേഷമാണ് അന്ന് ആനയെ പിടികൂടിയത്. മയക്കുവെടിവെച്ചിട്ടും ആന ഏറെ ദൂരം ഓടിയിരുന്നു.
കൊല്ലഹള്ളി, ബേലൂർ പ്രദേശങ്ങളിൽ ജനങ്ങളെ നിരന്തരം ഭീതിയിലാഴ്ത്തിയ ആനയായിരുന്നു ഇത്. നിരവധി കടകൾ തകർക്കുകയും അരിച്ചാക്കുകൾ ഭക്ഷിക്കുകയും ചെയ്തിരുന്ന ആനയെക്കൊണ്ട് അവിടുത്തെ നാട്ടുകാർ പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. ബെംഗളൂരു-മംഗലാപുരം ദേശീയപാതയിലും ബേലൂർ മക്ന ഗതാഗത തടസം ഉണ്ടാക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ മാസം കൊല്ലഹള്ളിയിലെ ന്യായവില കടയിൽ നിന്ന് അരി ചാക്ക് വലിച്ച് നടുറോഡിൽവെച്ച് ആന ഭക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് ആരമണിക്കൂറോളമാണ് ദേശീയപാതയിൽ ഗതാഗതതടസം ഉണ്ടായത്. ഈ പ്രദേശത്തെ നിരവധി വീടുകൾ തകർക്കുകയും വൻ കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു.
advertisement
ഇന്ന് രാവിലെയാണ് ജനവാസമേഖലയിൽ ഇറങ്ങിയ ആന ഒരാളെ ആക്രമിച്ചു കൊന്നത്. ചാലി​ഗദ്ദ സ്വദേശി അജി എന്നയാളാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മാനന്തവാടി പടമല ഭാ​ഗത്താണ് രാവിലെ കാട്ടാനയിറങ്ങിയത്. വീടിന് പുറത്തുനിന്നയാളെ ആന പിന്നാലെ ഓടി വീട്ടുമുറ്റത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. വീടിന്‍റെ മതിലും ഗേറ്റും തകർത്താണ് ആന ഉള്ളിലേക്ക് കയറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസമേഖലയിലിറങ്ങി ആക്രമണം നടത്തിയത് ഇപ്പോഴും ആന കുറുവ കാടുകളോട് ചേർന്ന ജനവാസമേഖലയിൽ തന്നെ തുടരുകയാണ്. ആനയെ തുരത്താൻ ശ്രമം തുടരുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് വനംമന്ത്രി ഉത്തരവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അത് ബേലൂർ മഖ്‌ന;വയനാട്ടിൽ കർഷകനെ കൊന്നത് ഹാസനിൽനിന്ന് പിടികൂടി കാട്ടിലാക്കിയ ആന
Next Article
advertisement
യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം; സായ് പല്ലവിക്കും കലൈമാമണി
യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം; സായ് പല്ലവിക്കും കലൈമാമണി
  • ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം ലഭിച്ചു.

  • നടൻ എസ്.ജെ. സൂര്യ, നടി സായ് പല്ലവി, സംവിധായകൻ ലിങ്കുസ്വാമി എന്നിവർക്ക് 2021ലെ കലൈമാമണി പുരസ്കാരം.

  • 2021, 2022, 2023 വർഷങ്ങളിലെ കലൈമാമണി പുരസ്കാരങ്ങൾ ഒക്ടോബറിൽ എം.കെ. സ്റ്റാലിൻ സമ്മാനിക്കും.

View All
advertisement