നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുടെ കോർപറേറ്റ് ഓഫീസായി ജയിലുകൾ മാറുന്നു: ബെന്നി ബെഹനാൻ

  കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുടെ കോർപറേറ്റ് ഓഫീസായി ജയിലുകൾ മാറുന്നു: ബെന്നി ബെഹനാൻ

  'കൊടി സുനി, ഷാഫി ഇവരിലേക്ക് അന്വേഷണം പോയാൽ ഞെട്ടിക്കുന്ന വിവരം പുറത്തു വരും': ബെന്നി ബെഹനാൻ

  ബെന്നി ബെഹനാൻ വാർത്താ സമ്മേളനത്തിൽ

  ബെന്നി ബെഹനാൻ വാർത്താ സമ്മേളനത്തിൽ

  • Share this:
  കൊച്ചി: ആർ.എം.പി. നേതാവ് ടി. പി. ചന്ദ്രശേഖരനെ കൊല്ലാൻ രൂപീകരിച്ച കൊട്ടേഷൻ സംഘം ആണ് സ്വർണ്ണക്കടത്തിന് പിന്നിലെന്നു ബെന്നി ബെഹനാൻ എം പി. ഇപ്പോൾ പുറത്തുവരുന്ന തെളിവുകളും അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴികളും ഇതാണ് ശരിവയ്ക്കുന്നത്.

  ടി.പി. വധക്കേസ് പ്രതികളായ കൊടി സുനി, ഷാഫി എന്നിവരെക്കുറിച്ചും ഇവരുടെ സംഘത്തെക്കുറിച്ചുമെല്ലാം അർജുന്റെ മൊഴി ഉണ്ട്.  ഇവരുടെ പിന്തുണയും സഹായവും കൊണ്ടാണ് ഈ മേഖലയിൽ കള്ളക്കടത്തും കള്ളക്കടത്ത് സംഘത്തിൽ നിന്ന് സ്വർണ്ണം തട്ടിയെടുക്കലും നടക്കുന്നത്. ഇപ്പോൾ പിടിക്കപ്പെട്ടവരല്ല, അതിനു പുറകിലും ആളുണ്ട്.

  കൊടി സുനി, ഷാഫി ഇവരിലേക്ക് അന്വേഷണം പോയാൽ ഞെട്ടിക്കുന്ന വിവരം പുറത്തു വരും. ഇവർക്കുള്ള പരിശീലനവും സൗകര്യവും ജയിലിൽ കിട്ടുന്നുണ്ട്. കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുടെ കോർപറേറ്റ് ഓഫീസായി ജയിലുകൾ മാറുകയാണെന്നും ബെന്നി ബെഹനാൻ പറഞ്ഞു .
  ടി. പിയെ കൊല്ലാൻ രൂപീകരിച്ച സംഘമാണ് പിന്നീട് ഈ കള്ളക്കടത്ത്, ക്വട്ടേഷൻ സംഘമായി മാറിയത്. ഇന്ന് കാണുന്ന ഭയാനകമായ അവസ്ഥ സി.പി.എം. സൃഷ്ടിക്കുന്നതാണ്.  ഈ സംഘത്തിന്റെ നിയന്ത്രണത്തിലാണ് ഈ മേഖലയിലുള്ള  കള്ളക്കടത്തും ഗുണ്ടാ പ്രവർത്തനങ്ങളും. പാർട്ടിയുടെ പൂർണ്ണമായ പിന്തുണ ഇവർക്കുണ്ട്. ഇത് മറ്റുള്ളവർക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഈ സംഘത്തിലേക്ക് അധികം അന്വേഷണം എത്താത്തതെന്നും അദ്ദേഹം ആരോപിച്ചു.

  പൊലീസിൻ്റെ പതക്കം ഷാഫിയുടെ വീട്ടിൽ എങ്ങനെ വന്നു. പ്രതിയുടെ വീട്ടിൽ നിന്നാണ് ഇത് കണ്ടെടുത്തത്. അതൊരു ചെറിയ കാര്യമായി കാണാനാവില്ല. പോലീസും കുറ്റവാളികളും തമ്മിലുള്ള ബന്ധമാണ് ഇത് തെളിയിക്കുന്നത്. ദൈവത്തിൻ്റെ സ്വന്തം നാടല്ല, കുറ്റവാളികളുടെ പറുദീസയാണ് കേരളം. കൊടി സുനിക്ക് ജയിലിൽ സൗകര്യമൊരുക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്‌. അതുകൊണ്ട് പോലീസ് അന്വേഷണം എങ്ങുമെത്തില്ല. ക്രൈം ബ്രാഞ്ച് അന്വേഷണമല്ല , ഹൈക്കോടതി ജഡ്ജി തന്നെ അന്വേഷിക്കണം.

  കോവിഡിനെ നേരിടാൻ കള്ളക്കണക്കുണ്ടാക്കിയ സർക്കാർ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരനോട് മുഖ്യമന്ത്രിക്ക് വിരോധം ഉണ്ട്. അതുകൊണ്ടാണ് കേസുണ്ടാകുന്നത്. ഇതിനു പിന്നിലെ രാഷ്ട്രീയം എല്ലാവർക്കും മനസ്സിലാകും. സുധാകരൻ്റെ ഡ്രൈവറുടെ പരാതി അന്വേഷിക്കുന്ന സർക്കാർ അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തലും അന്വേഷിക്കണം.

  ഇയാളുടെ വെളിപ്പെടുത്തലുകളെ കുറിച്ച് വിശദമായി അന്വേഷിച്ചാൽ പല സത്യങ്ങളും പുറത്തു വരും. എന്നാൽ ആ രീതിയിലുള്ള അന്വേഷണം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ കസ്റ്റംസ് നടത്തുന്ന അന്വേഷണവും ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണവും രണ്ടു വഴിക്കാണ് നീങ്ങുന്നതെന്നും ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി.

  Summary: Benny Behanan comes down heavily on the gold smuggling gang and their kingpins in a press conference. He alleges the influence of T. P. Chandrasekharan murderers behind the whole set of events
  Published by:user_57
  First published:
  )}