മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനർ; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കു സമീപത്തേക്കു പോകേണ്ട

Last Updated:

രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയായിരിക്കും മദ്യ വില്പന. അബ്കാരി ആക്ട് അനുസരിച്ച് പ്രായപൂർത്തിയായ ഒരാൾക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്.

തിരുവനന്തപുരം: മൊബൈൽ ആപ്പ് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ മദ്യവില്പനയ്ക്കുള്ള ഒരുക്കങ്ങളുമായി ബിവറേജസ് കോർപ്പറേഷൻ. മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനറുകൾ ഉപയോഗിച്ച് പരിശോധന നടത്താൻ തീരുമാനം. തെർമൽ സ്കാനറിലൂടെയുള്ള പരിശോധനയിൽ ശരീര ഊഷ്മാവ് കൂടുതലെന്നു കണ്ടാൽ അവരെ മദ്യശാലകൾക്കുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. രോഗലക്ഷണങ്ങളുള്ളവർക്കും അനുമതിയുണ്ടാകില്ല. ഇതുൾപ്പെടെ മദ്യശാലകൾ തുറക്കുമ്പോൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷൻ സർക്കുലർ പുറത്തിറക്കി.
മദ്യ വില്പന വെർച്വൽ ക്യൂ വഴി മാത്രം
വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും മദ്യ വില്പന. ഇ-ടോക്കൺ ഇല്ലാത്തവരെ മദ്യ ശാലകൾക്കു സമീപം അനുവദിക്കില്ല. കൗണ്ടറുകൾക്കു മുന്നിൽ ഒരു സമയം അഞ്ചുപേരിൽക്കൂടുതൽ പാടില്ല. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയായിരിക്കും മദ്യ വില്പന. അബ്കാരി ആക്ട് അനുസരിച്ച് പ്രായപൂർത്തിയായ ഒരാൾക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്. വെർച്വൽ ക്യൂ വഴി വരുന്നവർക്കും മൂന്നു ലിറ്റർ മദ്യം ലഭിക്കും. ഒരുതവണ മദ്യം വാങ്ങിയാൽ നാലുദിവസത്തിനു ശേഷമേ അടുത്ത അവസരം ലഭിക്കൂ. ബിവറേജസ് നിരക്കിൽ മാത്രമേ ബാറുകളിലും മദ്യം വിൽക്കാൻ പാടുള്ളൂ.
advertisement
എസ്എംസിലൂടെയും ബുക്ക് ചെയ്യാം
മൊബൈൽ ആപ്പിനു പുറമേ എസ്എംഎസ് സംവിധാനം വഴിയും മദ്യം ബുക്ക് ചെയ്യാം. എസ്എംഎസ് അയക്കുമ്പോൾ ഫോണിലേക്ക് ഒരു കോ‍ഡ്  അയക്കും. മദ്യവില്പന ശാലകളിൽ കോഡ് പരിശോധിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാകും. കൗണ്ടറിലിരിക്കുന്നവർക്ക് ഇതിനായി പ്രത്യേക ആപ്പ് തയാറാക്കി നൽകും.
മദ്യശാലകൾ അണുനശീകരണം നടത്തണം/ ആൾക്കൂട്ടം തടയണം
മദ്യശാലകൾ തുറക്കുന്നതിനു മുൻപ് അണുനശീകരണം നടത്തണം.
മാസ്ക്, സാനിട്ടൈസർ, കൈയുറകൾ എന്നിവ ജീവനക്കാർക്ക് ഉറപ്പാക്കണം. കൈകഴുകാനുള്ള സംവിധാനങ്ങളും വേണം. കൗണ്ടറുകൾക്കു മുന്നിൽ ആൾക്കൂട്ടം പാടില്ല. സമൂഹ അകലം പാലിച്ച്  ആറടി അകലത്തിൽ മാത്രമേ ആളുകളെ അനുവദിക്കൂ. ബാറുകളിൽ പ്രത്യേക കൗണ്ടറുകളിലൂടെയേ മദ്യം നൽകാൻ പാടുള്ളൂ. ആൾക്കൂട്ടം നിയന്ത്രിക്കാൻ ബാറുകൾ സെക്യൂരിറ്റി സ്റ്റാഫിനേയും നിയോഗിക്കണമെന്നും നിർദേശമുണ്ട്
advertisement
advertisement
റെഡ് സോണിൽ  മദ്യശാലകൾ തുറക്കില്ല
റെഡ് സോണുകളിലും കണ്ടെയ്ൻമെന്റ് സോണിലും മദ്യ വില്പനയ്ക്ക് കർശന നിയന്ത്രണമുണ്ടാകും. ഈ സോണുകളിൽപ്പെട്ട മദ്യശാലകളിൽ നിന്ന് ഇ-ടോക്കൺ നൽകരുതെന്നും കർശന നിർദേശവുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനർ; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കു സമീപത്തേക്കു പോകേണ്ട
Next Article
advertisement
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
  • പ്രതി നജീബ് സെല്ലിൽ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

  • മദ്യലഹരിയിൽ 69 കാരിയെ പീഡിപ്പിച്ച കേസിലാണ് നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.

View All
advertisement