ബെവ്കോ ജീവനക്കാർക്ക് 90000 രൂപ ബോണസ്; ഓണം അഡ്വാൻസായി 35000 രൂപയും

Last Updated:

ജീവനക്കാർക്ക് 19.25 ശതമാനം എക്സ് ഗ്രേഷ്യയും 10.25 ശതമാനം ഇൻസെന്‍റീവും അനുവദിച്ചതോടെയാണ് 90000 രൂപ വരെ ബോണസ് ലഭിക്കാൻ സാഹചര്യമൊരുങ്ങുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഓണത്തിന് ബോണസായി പരമാവധി തുക 90000 രൂപ വരെ ലഭിക്കും. ഇതു സംബന്ധിച്ച്‌ നികുതി വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ജീവനക്കാർക്ക് 19.25 ശതമാനം എക്സ് ഗ്രേഷ്യയും 10.25 ശതമാനം ഇൻസെന്‍റീവും അനുവദിച്ചതോടെയാണ് 90000 രൂപ വരെ ബോണസ് ലഭിക്കാൻ സാഹചര്യമൊരുങ്ങുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യഷോപ്പുകളിലെ ജീവനക്കാര്‍ക്ക് 85,000 രൂപ വരെ ബോണസായി ലഭിക്കും. ബെവ്കോയിലെ ലേബലിങ് തൊഴിലാളികൾ വരെയുള്ളവർക്ക് ബോണസ് ലഭിക്കും. ബോണസിന് പുറമെ ഓണം അഡ്വാൻസായി 35000 രൂപ വേറെയും ലഭിക്കും. അഡ്വാൻസായി നൽകുന്ന തുക ശമ്പളത്തിൽനിന്ന് ഏഴ് തവണയായി തിരിച്ചുപിടിക്കും.
ബെവ്കോയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ലഭിച്ചവര്‍ക്ക് ഓണത്തിന് അലവൻസായി 5000 രൂപ ലഭിക്കും. ശുചീകരണ തൊഴിലാളികള്‍ക്ക് 3500 രൂപയും ബവ്‌കോ ആസ്ഥാനത്തും വെയര്‍ഹൗസുകളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 11,000 രൂപയും ഓണം അലവന്‍സായി ലഭിക്കും.
advertisement
അതേസമയം ഇത്തവണ ഓണക്കാലത്തും സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപനയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. ഓണം ദിവസങ്ങളിൽ 50 മുതൽ 75 ശതമാനം വരെ അധികം വിൽപന നടക്കുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം ഓണം ദിവസങ്ങളിൽ 700 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. ഇത്തവണ അത് 750 കോടിയായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബെവ്കോ ജീവനക്കാർക്ക് 90000 രൂപ ബോണസ്; ഓണം അഡ്വാൻസായി 35000 രൂപയും
Next Article
advertisement
Yearly Numerology 2026| ബിസിനസ് വിപുലീകരിക്കാനാകും; തുറന്ന ആശയവിനിമയം പ്രധാനമാണ്: 2026 ലെ വാർഷിക ജന്മ സംഖ്യാഫലം അറിയാം
ബിസിനസ് വിപുലീകരിക്കാനാകും; തുറന്ന ആശയവിനിമയം പ്രധാനമാണ്: 2026 ലെ വാർഷിക ജന്മ സംഖ്യാഫലം അറിയാം
  • പുതിയ തുടക്കങ്ങൾ, ആത്മവിശ്വാസം, രൂപാന്തരം എന്നിവയ്ക്ക് അനുകൂലമാണ്.

  • ബിസിനസ് വിപുലീകരണം, കരിയർ പുരോഗതി, സാമ്പത്തിക വളർച്ച

  • തുറന്ന ആശയവിനിമയം, മാനസിക പക്വത, ആത്മപരിശോധന

View All
advertisement