ഇനി മദ്യക്കുപ്പി വലിച്ചെറിയേണ്ട; വിൽപ്പനശാലകളിൽ ബൂത്തുകൾ വന്നേക്കും
- Published by:Sarika N
- news18-malayalam
Last Updated:
മദ്യക്കുപ്പികൾ ചെറിയ പ്രതിഫലത്തോടെ തിരിച്ചെടുക്കാനാണ് ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുന്നത്
ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇനി വലിച്ചെറിയേണ്ട വിൽപ്പനശാലകളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാൻ ആലോചന. മദ്യക്കുപ്പികൾ ചെറിയ പ്രതിഫലത്തോടെ തിരിച്ചെടുക്കാനാണ് ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുന്നത്. വഴിയോരത്തും ജലാശയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം ഒഴിഞ്ഞകുപ്പികളും കുപ്പിച്ചില്ലുകളും അലക്ഷ്യമായി ഉപേക്ഷിക്കുന്നത് പൊതുജനങ്ങൾക്ക് വലിയ തോതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ശ്രദ്ധയിൽപെട്ടതിനാലാണ് പുതിയ നടപടി.
ബോട്ടിൽ ബൂത്തുകളിലൂടെ ശേഖരിക്കുന്ന കുപ്പികൾ പുനരുപയോഗിക്കുന്നതിലൂടെ മദ്യനിർമാണ കമ്പനികൾക്ക് ചിലവ് ചുരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ പുതിയ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ പ്രാരംഭഘട്ടത്തിലാണ്. ഇതിനുവേണ്ടിയുള്ള നിർദേശങ്ങൾ നൽകാൻ ചില കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിവറേജസ് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
പ്രതിവർഷം ബെവ്കോയുടെ 284 ഔട്ട്‌ലെറ്റുകളിലൂടെ 51 കോടി കുപ്പി മദ്യമാണ് വിൽക്കുന്നത്. ഉപയോഗശേഷം ഭൂരിഭാഗം കാലിക്കുപ്പികളും അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. ഇതിനുള്ള പ്രതിവിധിയായാണ് ചെറിയ പ്രതിഫലത്തോടെ കുപ്പികൾ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ബെവ്കോ ആലോചിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 26, 2025 8:58 AM IST