തിരുവല്ലയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് കെട്ടിടം കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവല്ലയിൽനിന്ന് 7 അഗ്നിരക്ഷാ സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
പത്തനംതിട്ട തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്‌ലെറ്റിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽനിന്ന് 7 അഗ്നിരക്ഷാ സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Also Read- 'ഷവർമ അല്ലിത് ശവവർമ; ആക്രാന്തംമൂത്ത് തിന്നു ചാവുന്നവന്റെ പേര് ഹിന്ദു': കേസരി മുഖ്യപത്രാധിപർ
ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvalla (Tiruvalla),Pathanamthitta,Kerala
First Published :
May 13, 2025 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവല്ലയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് കെട്ടിടം കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം