പത്തനംതിട്ട: പത്ത് വയസ് പൂർത്തിയാകാൻ 7 ദിവസം ബാക്കിനിൽക്കെ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ചെങ്ങന്നൂർ ആലാ കണ്ടത്തിൽ അജിത് കുമാറിന്റെ മകൾ ഭാഗ്യലക്ഷ്മിക്ക് ആചാരപ്രകാരം ശബരീശ ദർശനം സാധ്യമായി. ഇരുമുടി കെട്ടുമായി ഇന്നലെ രാവിലെ 8.30 നാണ് പിതാവിനൊപ്പം ഭാഗ്യലക്ഷ്മി പതിനെട്ടാം പടി കയറി അയ്യപ്പസന്നിധിയിൽ എത്തിയത്.
കോവിഡ് നിയന്ത്രണത്തെ തുടർന്ന് ശബരിമല ദർശനം നടത്തുന്നതിൽ നിന്ന് കുട്ടികളേയും വൃദ്ധരേയും വിലക്കിയിരുന്നു. ഇതേ തുടർന്നാണ് ഭാഗ്യലക്ഷ്മിക്കും ശബരിമല പ്രവേശനം തടസ്സപ്പെട്ടത്. എന്നാൽ 10 വയസ്സ് തികയും മുൻപ് മകളെ ഇരുമുടി കെട്ടുമേന്തി ശബരിമലയിൽ ദർശനം നടത്താമെന്ന് പിതാവ് നേർച്ച നേർന്നിരുന്നു. ഭക്തർക്ക് നിയന്ത്രിത അളവിൽ സന്നിധാനത്തേക്ക് പ്രവേശം അനുവദിച്ചതോടെ ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കു ചെയ്തെങ്കിലും അജിത് കുമാറിന് മാത്രമാണ് ദർശനാനുമതി ലഭിച്ചത്.
Also Read-
പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞ് ഇമ്രാൻ യാത്രയായിവിശ്വാസ പ്രകാരം നിലവിലെ സാഹചര്യത്തിൽ മകൾക്ക് ശബരിമല ദർശനം സാധ്യമാകാതെ വരും എന്ന് കണ്ടതോടെയാണ് അജിത് കുമാർ ബാലാവകാശ കമ്മീഷനെ സമീപിച്ച് പരാതി നൽകിയത്. ഇതേ തുടർന്ന് സംസ്ഥാന പൊലിസ് മേധാവി, ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ, ദേവസ്വം ബോർഡ് കമ്മീഷണർ എന്നിവരെ ഹിയറിംഗ് ചെയ്തതിനു ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടന നൽകുന്ന ആരാധനാ സ്വാതന്ത്ര്യം കോവിഡിന്റെ പശ്ചാത്തലത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് നിലപാട് സ്വീകരിച്ചു.
Also Read-
ചരിത്രത്തിലേക്ക് ആ 11 മിനിറ്റുകൾ; ജെഫ് ബെസോസും സംഘവും ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിഎന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കരുതലോടെയും ശ്രദ്ധയോടെയും ദർശനം നടത്തുന്നതിന് അനുമതി നൽകുന്നതിൽ കുഴപ്പമില്ലെന്നും ഇവർ നിലപാടെടുത്തു. സമാന കേസിൽ ഹൈക്കോടതിയുടെ ഉത്തരവും പത്ത് വയസ്സ് കഴിഞ്ഞാൽ ആചാരപ്രകാരം കുട്ടിക്ക് മല ചവിട്ടാൻ കഴിയില്ലെന്ന നീരിക്ഷണവും നടത്തിയ കമ്മീഷൻ ശബരിമല ദർശനത്തിന് അനുമതി നൽകി.
Also Read-
1961ൽ അവസരം നഷ്ടമായി; 82ാം വയസ്സില്‍ ബഹിരാകാശത്തേക്ക്; ബെസോസിനൊപ്പം പറക്കാന്‍ വാലി ഫങ്ക്ഇതേ തുടർന്ന് ഭാഗ്യലക്ഷ്മി 18 ന് രാത്രി 10 ന് കെട്ടു മുറുക്കി പിതാവിനും പിതാവിന്റെ സുഹൃത്തിനുമൊപ്പം നിലയ്ക്കലിൽ എത്തി വിശ്രമിച്ച ശേഷം 19ന് രാവിലെ മല ചവിട്ടി ദർശനം നടത്തുകയായിരുന്നു. എന്നാൽ പമ്പാ സ്നാനവും നീലിമല, അപ്പച്ചി മേട്, ശബരിപീഠം, ശരംകുത്തി വഴിയുള്ള യാത്രയും ഇവിടങ്ങളിലെ ആചാരപരമായ വഴിപാടുകളും ഭാഗ്യലക്ഷ്മിക്ക് നടത്താൻ കഴിഞ്ഞില്ല. എങ്കിലും അയ്യപ്പദർശനം നടത്താൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഭാഗ്യലക്ഷ്മിയും കുടുംബവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.