ബിഗ് ബോസ് താരം ഡോ. രജിത് കുമാറിനെയും ഒപ്പമുണ്ടായിരുന്ന ആളെയും തെരുവുനായ കടിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
സിനിമാ ഷൂട്ടിങിനായി പത്തനംതിട്ടയിൽ എത്തിയപ്പോഴാണ് ഡോ. രജിത് കുമാറിനും ഒപ്പമുണ്ടായിരുന്ന ആൾക്കും കടിയേറ്റത്
പത്തനംതിട്ട: ബിഗ് ബോസ് മുൻ മത്സരാർഥിയും സിനിമാ-സീരിയൽ താരവുമായ ഡോ. രജിത് കുമാറിനും ഒപ്പമുണ്ടായിരുന്ന ആൾക്കും തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാൾക്കും കടിയേറ്റത് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾക്കും തെരുവുനായയുടെ കടിയേറ്റു. മൂന്നാമത്തെ ആളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്.
ഒരു ഷൂട്ടിനായാണ് ഡോ. രജിത് കുമാറും സംഘവും പത്തനംതിട്ടയിലെത്തിത്. രാവിലെ താമസസ്ഥലത്തുനിന്ന് കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും ഡോക്ടർ രജിത് കുമാർ പറഞ്ഞു.
റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ആളാണ് ഡോ. രജിത് കുമാർ. കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകനുമാണ് ഇദ്ദേഹം. ബിഗ് ബോസ് മത്സരാർഥി എന്നതിന് പുറമെ നിരവധി തവണ വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംനേടിയ ആളുമാണ് ഡോ. രജിത് കുമാർ. ബിഗ് ബോസിൽവെച്ച് സഹമത്സരാർഥിയുടെ കണ്ണിൽ മുളകുപൊടി തേച്ചതിന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
October 30, 2023 9:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഗ് ബോസ് താരം ഡോ. രജിത് കുമാറിനെയും ഒപ്പമുണ്ടായിരുന്ന ആളെയും തെരുവുനായ കടിച്ചു