advertisement

വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് എതിരെ കേസെടുക്കണം; പരാതി നല്‍കി ബിന്ദു കൃഷ്ണ

Last Updated:

പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് പുച്ഛത്തോടെയും ധാര്‍ഷ്ട്യത്തോടെയും സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് അപമാനകരമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു

ബിന്ദു കൃഷ്ണ
ബിന്ദു കൃഷ്ണ
തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ.
വിനതകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നത് വനിതാ കമ്മീഷന്‍ പതിവാക്കിയിരിക്കുകയാണെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് പുച്ഛത്തോടെയും ധാര്‍ഷ്ട്യത്തോടെയും സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് അപമാനകരമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
സംസ്ഥാനത്തെ വനിതകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, അവരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി നിയമപരമായും സാമൂഹ്യപരമായും പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വപ്പെട്ട സ്ഥാപനമാണ് വനിതാ കമ്മീഷന്‍. എന്നാല്‍ അതിനെ ധ്വംസിക്കുന്ന തരത്തിലുള്ള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേസ് എടുക്കാനും നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ തയ്യാറാകണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
advertisement
ബിന്ദു കൃഷ്ണയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ കേസ് എടുക്കണം.
താന്‍ അനുഭവിക്കുന്ന ഗാര്‍ഹികപീഡന ആവലാതി പറയാന്‍ ടെലി പ്രോഗ്രാമില്‍ വിളിച്ച യുവതിയോട് ധാര്‍ഷ്ട്യത്തോടെയും പുച്ഛഭാവത്തിലും സംസാരിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കി.
വനിതകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നത് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പതിവാക്കിയിരിക്കുകയാണ്. ടെലി പ്രോഗ്രാമില്‍ വിളിച്ച യുവതിക്ക് താന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ കാരണമോ, വേദന കാരണമോ, ഭയം കാരണമോ ആകാം അച്ചടി ഭാഷയില്‍ സംസാരിക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ അത് തിരിച്ചറിയാന്‍ പോലും ശ്രമിക്കാതെ പുച്ഛത്തോടെയും, ധാര്‍ഷ്ട്യത്തോടെയും സംസാരിച്ച വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ നിലപാട് അപമാനകരമാണ്.
advertisement
സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി പോലീസ് വകുപ്പില്‍ പുതിയ വിഭാഗങ്ങള്‍ക്ക് രൂപം നല്‍കിയ മുഖ്യമന്ത്രിയുടെ നടപടി കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ അതിന് പിന്നാലെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയില്‍ നിന്നുതന്നെ ഉണ്ടായ മോശമായ നടപടികള്‍ സംസ്‌കാര സമ്പന്ന കേരളത്തിന് യോജിച്ചതല്ല.
സംസ്ഥാനത്തെ വനിതകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, അവരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി നിയമപരമായും സാമൂഹ്യപരമായും പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വപ്പെട്ട സ്ഥാപനമാണ് വനിതാ കമ്മീഷന്‍. എന്നാല്‍ അതിനെ ധ്വംസിക്കുന്ന തരത്തിലുള്ള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേസ് എടുക്കാനും നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ തയ്യാറാകണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് എതിരെ കേസെടുക്കണം; പരാതി നല്‍കി ബിന്ദു കൃഷ്ണ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement