പത്തനംതിട്ടയിൽ ഹർത്താൽ തുടങ്ങി

Last Updated:
പത്തനംതിട്ട: ബി.ജെ.പിയും ഹിന്ദു സംരക്ഷണ സമിതിയും ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ശബരിമലയിലേക്ക് പോയ പന്തളം സ്വദേശിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പെട്ടെന്ന് ആഹ്വാനം ചെയ്ത ഹർത്താൽ കാരണം പോളി ടെക്നിക്, സർവകലാശാല പരീക്ഷകൾ എഴുതാനെത്തിയ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പന്തളം മുളമ്പുഴ സ്വദേശി ശിവദാസന്‍ ളാഹ കമ്പകത്ത് വളവിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നടന്ന പൊലീസ് നടപടിയാണ് മരണകാരണമെന്നാണ് ആരോപണം. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് പൊലീസ് നിലപാട്. 17, 18 തീയതികളിലാണ് നിലയ്ക്കലും പമ്പയിലും പൊലീസ് നടപടി ഉണ്ടായത്. എന്നാൽ ശിവദാസൻ 19ന് രാവിലെ സന്നിധാനത്തുനിന്ന് വീട്ടിലേക്ക് വിളിച്ചതായാണ് അടുത്ത ബന്ധുക്കൾ മൊഴി നൽകിയതെന്ന് പത്തനംതിട്ട എസ്.പി വ്യക്തമാക്കി. ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
പരുമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിൽ ഹർത്താൽ തുടങ്ങി
Next Article
advertisement
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് 'വിബിജി റാം ജി'; പുതിയ ബിൽ സഭയിൽ
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് 'വിബിജി റാം ജി'; പുതിയ ബിൽ സഭയിൽ
  • മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം 'വിബിജി റാം ജി' എന്ന പുതിയ ബിൽ കേന്ദ്രം അവതരിപ്പിച്ചു

  • പുതിയ ബില്ല് തൊഴിലുറപ്പ് 100 ദിവസത്തിൽ നിന്ന് 125 ദിവസമാക്കി, വേതനം 15 ദിവസത്തിനകം നൽകണം

  • പദ്ധതിയുടെ പേരുമാറ്റം കോൺഗ്രസ് വിമർശിച്ചു; കേന്ദ്രം-സംസ്ഥാനങ്ങൾ വേതനം പങ്കിടേണ്ടതായും നിർദേശമുണ്ട്

View All
advertisement