advertisement

സ്ഥാനാർഥികളെ നിർത്തേണ്ടത് മതം നോക്കിയാണോയെന്ന് മലപ്പുറത്ത് പോയി ചോദിക്കണം'; ബി.​ഗോപാലകൃഷ്ണൻ

Last Updated:

ആര് പരാതി കൊടുത്താലും തുറന്നു പറയേണ്ട കാര്യങ്ങൾ തുറന്നു തന്നെ പറയുമെന്നു ബി ഗോപാലകൃഷ്ണൻ

Rapid Read
News18
News18
സ്ഥാനാർഥികളെ നിർത്തേണ്ടത് മതം നോക്കിയാണോയെന്ന് ചോദിക്കേണ്ടത് മലപ്പുറത്ത് പോയി ആണെന്നും തന്നോട് അല്ലെന്നും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ബി.​ഗോപാലകൃഷ്ണൻ. അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്ന വിവാദ പരാമർശത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഗോപാലകൃഷ്ണൻ.മലപ്പുറത്ത്  യുഡിഎഫിന് ഹിന്ദു സ്ഥാനാർഥി ഇല്ലാത്തത് ഹിന്ദുക്കൾ ഇല്ലാത്തതു കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
ഗോപാലകൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്
പണ്ട് ശ്രീകൃഷ്ണ കോളേജിൽ പഠിക്കുമ്പോൾ ഇന്നത്തെ ഇവിടുത്തെ വലതുപക്ഷ സ്ഥാനാർത്ഥി സി എച്ച് റഷീദും ഞാനും ഒരുമിച്ച് കൈപിടിച്ച് സമരം ചെയ്തിട്ടുള്ളതാണ്. സംശയമുണ്ടെങ്കിൽ റഷീദിനോട് ചോദിക്കാം.ഞങ്ങൾ എന്തു പറഞ്ഞാലും വർഗീയ പരാമർശം എന്നു പറയുന്നു. ഞാനൊരു മതത്തിനെതിരായിട്ടല്ല പറഞ്ഞത്. എന്തുകൊണ്ട് ഒരു ഹിന്ദു സ്ഥാനാർഥി ഉണ്ടായില്ല എന്നതാണ് ചോദ്യം. അത് മതവിരുദ്ധമാകുന്നത് എങ്ങനെയാണ്. ഒരു ഹിന്ദു എംഎൽഎയുടെ ആവശ്യം എന്താണെന്ന് ഇവിടുത്തെ ജനങ്ങളോടാണ് ചോദിക്കേണ്ടത്.
മുസ്ലിംലീഗിന്റെ പേരിലും കൊടിയിലും ചിഹ്നത്തിലുമെല്ലാം മതമല്ലേ? മതം മാത്രമായതിനെ മതേതരത്വം എന്നും മതേതരത്വം മാത്രമായതിനെ മതം എന്നും പറയുന്ന വിരോധാഭാസമാണ് ഇവിടെ നിലനിൽക്കുന്നത്. സത്യം ചൂണ്ടിക്കാണിക്കുമ്പോൾ വർഗീയത എന്നും വർഗീയത പറയുന്നവരെ മതേതരവാദികൾ എന്നും വിളിക്കുന്നു. ആര് പരാതി കൊടുത്താലും തുറന്നു പറയേണ്ട കാര്യങ്ങൾ തുറന്നു തന്നെ പറയും.
advertisement
ഒരു മുസ്ലിം മതപണ്ഡിതൻ നയിക്കുന്ന യാത്ര ചാവക്കാട് എത്തിയപ്പോൾ എംഎൽഎമാരും ഇന്ന് ജില്ലയിൽ നിൽക്കുന്ന സ്ഥാനാർത്ഥികളും അടക്കം അവിടെ ഒന്ന് കയറി ഇരിക്കാൻ ക്യൂ നിന്നു. എന്നാൽ തൊട്ടടുത്താണ് കുംഭമേള നടന്നപ്പോൾ മതേതരവാദികളായ ആരെങ്കിലും ഒന്നു പോയി നോക്കിയോ?
വർഷങ്ങളായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും
48 ശതമാനം ഹിന്ദുക്കൾ ഉള്ള ഗുരുവായൂരിൽ യുഡിഎഫും എൽഡിഎഫും ഹിന്ദുക്കളെ സ്ഥാനാർത്ഥികളായി നിർത്തുന്നില്ലെന്നും കഴിഞ്ഞദിവസം ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ഥാനാർഥികളെ നിർത്തേണ്ടത് മതം നോക്കിയാണോയെന്ന് മലപ്പുറത്ത് പോയി ചോദിക്കണം'; ബി.​ഗോപാലകൃഷ്ണൻ
Next Article
advertisement
സ്ഥാനാർഥികളെ നിർത്തേണ്ടത് മതം നോക്കിയാണോയെന്ന് മലപ്പുറത്ത് പോയി ചോദിക്കണം'; ബി.​ഗോപാലകൃഷ്ണൻ
സ്ഥാനാർഥികളെ നിർത്തേണ്ടത് മതം നോക്കിയാണോയെന്ന് മലപ്പുറത്ത് പോയി ചോദിക്കണം'; ബി.​ഗോപാലകൃഷ്ണൻ
  • ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്ന വിവാദത്തിൽ ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങൾക്ക് മറുപടി നൽകി

  • മലപ്പുറത്ത് സ്ഥാനാർഥികളെ മതം നോക്കിയാണോ നിർത്തുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു

  • 48 ശതമാനം ഹിന്ദുക്കൾ ഉള്ള ഗുരുവായൂരിൽ യുഡിഎഫും എൽഡിഎഫും ഹിന്ദു സ്ഥാനാർഥികളെ നിർത്തുന്നില്ല

View All
advertisement