പ്രിയങ്ക ഗാന്ധിക്ക് സമ്മാനമായി '1984' ബാഗുമായി ബിജെപി വനിതാ എം പി പാർലമെന്റിൽ

Last Updated:

കഴിഞ്ഞ 50 വർഷമായി കോൺഗ്രസ് എന്താണ് ചെയ്തതെന്ന് ഇന്നത്തെ തലമുറ അറിയണമെന്ന് പ്രിയങ്ക ഗാന്ധിക്ക് ബാഗ് സമ്മാനിച്ചശേഷം ബിജെപി എം പി അപരാജിത സാരംഗി പറഞ്ഞു

News18
News18
ബിജെപി എം പി അപരാജിത സാരംഗി '1984' എന്ന് എഴുതിയ ബാഗ് പാർലമെന്റിൽവച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് സമ്മാനിച്ചു. ബാഗിന് പുറത്ത് ചുവപ്പ് നിറത്തിൽ 1984 എന്നെഴുതിയ അക്കങ്ങളിൽ രക്തം പുരണ്ടതായി കാണിച്ചിരിക്കുന്നു. 1984 ലെ സിഖ് വിരുദ്ധ കലാപം ഓർമിപ്പിക്കുകയായിരുന്നു സാരംഗി. കഴിഞ്ഞ 50 വർഷമായി കോൺഗ്രസ് എന്താണ് ചെയ്തതെന്ന് ഇന്നത്തെ തലമുറ അറിയണമെന്നും സാരംഗി പിന്നീട് പറഞ്ഞു.
"ബഹുമാനപ്പെട്ട എംപിക്ക് ബാഗുകളോട് വളരെ ഇഷ്ടമാണ്, അതുകൊണ്ട് ഞാൻ ഒരെണ്ണം അവർക്ക് സമ്മാനിച്ചു. ആദ്യം അവർ മടിച്ചുനിന്നെങ്കിലും പിന്നീട് അത് സ്വീകരിച്ചു," പ്രിയങ്കക്ക് ബാഗ് സമ്മാനമായി നൽകാനുള്ള തീരുമാനം വിശദീകരിച്ചുകൊണ്ട് ബിജെപി എം പി പറഞ്ഞു.
നേരത്തെ പാലസ്തീൻ, ബംഗ്ലാദേശ് ബാഗുകളുമായി പ്രിയങ്ക പാർലമെന്റിലെത്തിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സാരംഗിയുടെ 'സമ്മാനം'. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ബാഗുമായാണ് ആദ്യം പ്രിയങ്ക പാർലമെന്റിലെത്തിയത്. ബിജെപി ഇതിനെ വിമർശിച്ച് രംഗത്ത് വന്നതിന് പിന്നാലെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം എന്ന് എഴുതിയ ബാഗുമായാണ് പ്രിയങ്ക വന്നത്.
advertisement
1984ൽ എന്താണ് സംഭവിച്ചത്?
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സിഖുകാരായ സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചുകൊന്നതിന് പ്രതികാരമായി വടക്കൻ ഡൽഹിയിൽ പുൽ ബംഗഷ് ഗുരുദ്വാര ഒരുകൂട്ടം ആളുകൾ ആക്രമിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറാണ് ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടതെന്നായിരുന്നു ആരോപണം.
1984 നവംബർ 1 ന് ഗുരുദ്വാരയിൽ ആയുധങ്ങളുമായി ഒത്തുകൂടിയ ഒരു ജനക്കൂട്ടം സിഖുകാരെ കൊല്ലുകയും അവരുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് ഡൽഹി റൗസ് അവന്യൂ കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ജനക്കൂട്ടം കടകൾ കൊള്ളയടിക്കുകയും ഗുരുദ്വാരയ്ക്ക് തീയിടുകയും ബാദൽ സിംഗ്, താക്കൂർ സിംഗ്, ഗുർചരൺ സിംഗ് എന്നീ മൂന്നുപേരെ കൊലപ്പെടുത്തുകയും ചെയ്തു.
advertisement
നിങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നും സിഖുകാരെ കൊന്നാൽ മാത്രം മതിയെന്നും അവിടെയെത്തിയ ടൈറ്റ്ലര്‍ അനുയായികളോട് പറഞ്ഞതായി അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു. ടൈറ്റ്‌ലർ ജനക്കൂട്ടത്തോട് പറഞ്ഞത് കൃത്യമായി കേട്ടില്ലെങ്കിലും, അവിടെ തടിച്ചുകൂടിയ ആളുകൾ ആ ആഹ്വാനത്തിനുശേഷം ഗുരുദ്വാര ആക്രമിക്കുകയും തീയിടുകയും ചെയ്തുവെന്ന് ചില സാക്ഷികൾ പറഞ്ഞു.
1984 നവംബർ 3 ന് ടൈറ്റ്‌ലർ ദേശീയ തലസ്ഥാനത്തെ ഒരു ആശുപത്രിയിലെത്തി താൻ പറഞ്ഞത് 'വിശ്വസ്തതയോടെ' ചെയ്തില്ലെന്ന് പറഞ്ഞ് അവിടെ തടിച്ചുകൂടിയ ഒരു കൂട്ടം ആളുകളെ ശാസിച്ചുവെന്നും പറയപ്പെടുന്നു.
advertisement
Summary: BJP MP Aparajita Sarangi arried a bag with ‘1984’ written on it, and gifted it to Congress leader Priyanka Gandhi Vadra. Written in red, the numerical were shown bleeding. Sarangi, pointing to the 1984 anti-Sikh riots, said that the present generation should know what Congress did in the last 50 years.
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രിയങ്ക ഗാന്ധിക്ക് സമ്മാനമായി '1984' ബാഗുമായി ബിജെപി വനിതാ എം പി പാർലമെന്റിൽ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement