ബിജെപി എംപിമാര്‍ ഇന്ന് ശബരിമലയില്‍ എത്തും

Last Updated:
പത്തനംതിട്ട: ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും ഇന്ന് ശബരിമലയില്‍ എത്തും. സംസ്ഥാന നേതാക്കളെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടുത്ത രാഷ്ട്രീയ നീക്കവുമായി ബിജെപി എത്തുന്നത്. കേന്ദ്ര മന്ത്രിമാരെയും ജനപ്രതിനിധികളെയും ശബരിമലയില്‍ എത്തിക്കാനുള്ള ബിജെപിയുടെ തീരുമാനമപ്രകാമാണിതെന്നണ് റിപ്പോര്‍ട്ടുകള്‍.
ജനപ്രതിനിധികളായ നേതാക്കളുടെ സന്ദര്‍ശനം പോലീസിനെയും പ്രതിരോധത്തിലാക്കിയേ്കകും.
ബിജെപി എംപിയായ നളീന്‍ കുമാര്‍ കട്ടീലും എംപിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി.മുരളീധരനും രാവിലെ 10ന് നിലയ്ക്കലിലെത്തും. പമ്പയും സന്നിധാനവും സന്ദര്‍ശിച്ച ശേഷമാകും അയ്യപ്പ ദര്‍ശനം. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്നാലെ പൊന്‍ രാധാകൃഷ്ണന്‍ അടക്കം കൂടുതല്‍ കേന്ദ്ര മന്ത്രിമാരും വരും ദിവസങ്ങളില്‍ ശബരിമലയിലേക്കെത്തും.
നിലയ്ക്കലിലെത്തിയ കെ സുരേന്ദ്രന്‍ ഉള്‍പടെയുള്ള ബിജെപി നേതാക്കളെ കരുതല്‍ തടങ്കലിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. ഇതോടെയാണ് പ്രതിഷേധത്തിന്റെ ചൂടാറാത്ത വിധം കേന്ദ്ര നേതാക്കളെ എത്തിക്കാനുള്ള തീരുമാനം.
advertisement
ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസിലാക്കുന്നതിനായാണ് ബിജെപി ജനപ്രതിനിധികളുടെ വരവ്. പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നത് പോലീസിനെയും പ്രതിരോധത്തിലാക്കും. ഹൈകോടതിയുടെ വിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ ഇവരെ സന്നിധാനത്ത് തങ്ങാതെ തിരിച്ചയക്കുന്നതിലും പോലീസ് പ്രതിരോധത്തിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി എംപിമാര്‍ ഇന്ന് ശബരിമലയില്‍ എത്തും
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement