സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കി; തീരുമാനം കോർ കമ്മിറ്റിയുടേത്

Last Updated:

ഇന്ന് ചേർന്ന കോർ കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്

ലക്ഷദ്വീപ്
ലക്ഷദ്വീപ്
കൊച്ചി: സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കി. ഇന്ന് ചേർന്ന കോർ കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്. ദ്വീപിന്റെ ചുമതലയുള്ള എ. പി. അബ്ദുള്ളക്കുട്ടി നടത്തിയ ദ്വീപ് വിരുദ്ധ പരാമർശത്തിലും ഐഷ സുൽത്താനയ്ക്ക് എതിരെ കേസ് നൽകിയതിലും പ്രതിഷേധിച്ചാണ് നടപടി. കോർ കമ്മിറ്റിയിൽ ബിജെപിക്കെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്.
ലക്ഷദ്വീപിന് വേണ്ടി ഒരുമിച്ച് നിൽക്കണം എന്ന് ആവശ്യപ്പെടുമ്പോൾ തന്നെയും, ദ്വീപിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾക്ക് എതിരായ നിലപാടുകളാണ് ബിജെപിയുടെ നേതൃത്വത്തിൽ ഉള്ളവർ സ്വീകരിക്കുന്നത്. ലക്ഷദ്വീപിൻ്റെ ചുമതലയുള്ള പ്രഭാരി എ. പി. അബ്ദുള്ളക്കുട്ടി നടത്തിയ വിമർശനങ്ങളും യോഗത്തിൽ ചർച്ചയായി. ഐഷ സുൽത്താനയ്ക്കെതിരെ ബി.ജെ.പി. നേതൃത്വം സ്വീകരിച്ച നടപടികളിലും യോഗത്തിൽ എതിർപ്പ് ഉയർന്നു.
ബി.ജെ.പി. ഭാരവാഹിയുടെ പരാതി പ്രകാരമാണ് ആണ് ഐഷ സുൽത്താനക്കെതിരെ കേസെടുത്ത്. അതുകൊണ്ടു തന്നെ ഈ നിലപാടിൽ ബിജെപിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഫോറത്തിൻ്റ യോഗത്തിൽ ആവശ്യമുയർന്നു. തുടർന്നാണ് ബിജെപിയെ ഒഴിവാക്കാൻ തീരുമാനമെടുത്തത്.
advertisement
ബിജെപിക്കെതിരെ പ്രതികരിച്ചുകൊണ്ട് ഐഷ സുൽത്താനയും  ഇതിനിടെ രംഗത്തുവന്നു. ബിജെപിക്ക് എതിരായ നിലപാടുകൾ സ്വീകരിച്ചതുകൊണ്ട് തന്നെ വേട്ടയാടുകയാണെന്ന് അവർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ബംഗ്ലാദേശുകാരി ആണെന്ന് ചിലർ പ്രചരിപ്പിക്കുകയാണ്. തൻ്റെ പേരിൽ നിരവധി വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയുണ്ട്. തനിക്കെതിരെ അപകീർത്തി  പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഐഷ സുൽത്താന പറഞ്ഞു.
രാജ്യദ്രോഹത്തിന് കേസെടുത്തത്തിനെതിരെ ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കേസിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട് അറിയിക്കാൻ വേണ്ടിയാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. രാജ്യദ്രോഹത്തിന് പര്യാപ്തമായ കുറ്റമല്ല തൻ്റെതെന്നും പരാമർശങ്ങൾക്ക് ക്ഷമ പറഞ്ഞിട്ടുണ്ടെന്നും പരാമർശങ്ങളിൽ വിശദീകരണം താൻ നൽകിയിരുന്നുവെന്നും ഐഷയുടെ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. കേസിൽ ഈ മാസം 20 ന് കവരത്തി പോലീസ് സ്റ്റേഷനിൽ ഹാജരാക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
advertisement
അതിനിടെ ഇവിടെ ലക്ഷദ്വീപിലെ ബി.ജെ.പി. നേതാക്കൾ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ കാണാൻ ശ്രമം തുടങ്ങി. ദ്വീപ് സംബന്ധിച്ച് യോഗങ്ങൾ അവസാനിച്ചാൽ  ഉടൻ അഡ്മിനിസ്ട്രേറ്ററുമായി ചർച്ച നടത്താനാണ് തീരുമാനം. ദ്വീപിന്  ഗുണകരമല്ലാത്ത നിയമങ്ങൾ  പിൻവലിക്കണമെന്ന് നേരത്തെയും ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വീണ്ടും ഉന്നയിച്ചു കൊണ്ട് അഡ്മിനിസ്ട്രേറ്ററെ കാണാനാണ് ശ്രമം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ ദ്വീപ് സന്ദർശനം  തുടരുകയാണ്.  ഇന്ന് ദ്വീപ് വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ അദ്ദേഹം അവലോകനം ചെയ്തു. ലക്ഷദ്വീപുകാർ കരിദിനമായി ആചരിച്ച അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തിൻ്റെ ഒന്നാം ദിവസം കാര്യമായ ഔദ്യോഗിക  പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. ദ്വീപ് വികസനവുമായി ബന്ധപ്പെട്ട കൂടിയാലോചനകളും വിവിധ പദ്ധതികളുടെ പരിശോധനകളുമെല്ലാം ഈ ദിവസങ്ങളിലാണ് നടക്കുന്നത്.
advertisement
Summary: BJP omitted from the Save Lakshadweep Forum. The decision was taken in a core committee meeting
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കി; തീരുമാനം കോർ കമ്മിറ്റിയുടേത്
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement