തൃശ്ശൂരിലെ മുരളീമന്ദിരത്തില്‍ ബിജെപി സംസ്ഥാന ഡിവിഷന്‍ സമ്മേളനം; യോഗത്തിൽ പങ്കെടുത്ത് പദ്മജ വേണുഗോപാൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഏതൊരു മലയാളിക്കും സഹായം ആവശ്യമുണ്ടെങ്കിൽ മറ്റ് പരിഗണനയൊന്നുമില്ലാതെ ഒറ്റക്കെട്ടായി ചെയ്യുകയെന്നതാണ് ബിജെപിയുടെ രീതിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു
തൃശ്ശൂർ: നാട്ടിലെ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബിജെപിയാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏതൊരു മലയാളിക്കും സഹായം ആവശ്യമുണ്ടെങ്കിൽ മറ്റ് പരിഗണനയൊന്നുമില്ലാതെ ഒറ്റക്കെട്ടായി ചെയ്യുകയെന്നതാണ് ബിജെപിയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ പൂങ്കുന്നം മുരളീമന്ദിരത്തിൽ നടന്ന ബിജെപി സംസ്ഥാന ഡിവിഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പിടിക്കുകയെന്നതാണ് ലക്ഷ്യം. പ്രഖ്യാപനങ്ങളിലോ പൊള്ളയായ അവകാശവാദത്തിലോ അല്ല പാര്‍ട്ടി വിശ്വസിക്കുന്നതെന്നും മോദി സർക്കാരിന്റെ കാലത്തെ കുതിച്ചു ചാട്ടം തന്നെയാണ് ഇതിനുള്ള തെളിവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കെ കരുണാകരന്റെ മകളും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവുമായ പദ്മജാ വേണുഗോപാലും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍, എ എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാര്‍, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
August 02, 2025 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശ്ശൂരിലെ മുരളീമന്ദിരത്തില്‍ ബിജെപി സംസ്ഥാന ഡിവിഷന്‍ സമ്മേളനം; യോഗത്തിൽ പങ്കെടുത്ത് പദ്മജ വേണുഗോപാൽ