'അഭിപ്രായങ്ങൾ വ്യക്തിപരം,സംഘടനയുടേതല്ല'; എമ്പുരാൻ വിമർശനങ്ങൾ തൊടാതെ സംസ്ഥാന ബിജെപി
- Published by:Nandu Krishnan
- news18-malayalam
Last Updated:
സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍
എമ്പുരാൻ സിനിമയ്ക്കെതിരായ വിമർശനങ്ങൾ തൊടാതെ ബിജെപി സംസ്ഥാന നേതൃത്വം. സിനിമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായ പ്രകടനങ്ങൾ വ്യക്തിപരമാണെന്നും സംഘടനയുടേതല്ലെന്നും സിനിമയ്‌ക്കെതിരെ ബിജെപി കാംപെയ്ന്‍ തുടങ്ങിയിട്ടില്ലെന്നും ഒരു സിനിമയും പാര്‍ട്ടിയെ ബാധിക്കില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി അഡ്വ. എസ്. സുരേഷിനൊപ്പമാണ് അഡ്വ. പി. സുധീര്‍ മാധ്യമങ്ങളെ കണ്ടത്.
സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടത്. സിനിമ ഞങ്ങളെ ബാധിക്കുന്ന വിഷയമേയല്ല. സിനിമ സിനിമയുടെ വഴിക്കും പാർട്ടി പാർട്ടിയുടെ വഴിക്കും പോകുമെന്നും സോഷ്യല്‍ മീഡിയയില്‍ വരുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 28, 2025 3:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അഭിപ്രായങ്ങൾ വ്യക്തിപരം,സംഘടനയുടേതല്ല'; എമ്പുരാൻ വിമർശനങ്ങൾ തൊടാതെ സംസ്ഥാന ബിജെപി