പാലക്കാട്: സംസ്ഥാനത്ത് സര്‍ക്കാര്‍ സഹായത്തോടെ തീവ്രവാദികള്‍ കൊലപാതകങ്ങള്‍ നടപ്പിലാക്കുകയാണെന്ന് ബി.ജെ.പി(BJP) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്(K Surendran). പോപ്പുലര്‍ ഫ്രണ്ടിനെ സിപിഎം(CPM) സഹായിക്കുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു. അതേസമയം തുടര്‍ പാലക്കാട്(Palakkad) ജില്ലയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കുമോ എന്നതില്‍ അദ്ദേഹം വ്യക്തത നല്‍കിയിട്ടില്ല.
പാലക്കാട്ടെ അക്രമസംഭവങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിനെ രൂക്ഷമായാണ് സുരേന്ദ്രന് വിമശിച്ചത്. പൊലീസിന്റെ കൈയില്‍ വിലങ്ങിട്ട സ്ഥിതി വിശേഷമാണ് കേരളത്തിലിപ്പോഴുള്ളതെന്നും ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
ബിജെപിക്കെതിരെ നടക്കുന്നതെല്ലാം ഏകപക്ഷീയമായ ആക്രമണങ്ങളാണ്. സഞ്ജിത്തിന്റെയും നന്ദുവിന്റേതുമെല്ലാം ഏകപക്ഷീയമായ ആക്രമണങ്ങളായിരുന്നു. ഈ ആക്രമണങ്ങള്‍ എല്ലാം നടക്കുമ്പോള്‍ മൗനം പാലിക്കുന്നവര്‍ തിരിച്ച് ചില പ്രകോപനങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് പ്രതികരിക്കുന്നത്.
എന്തിനാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉള്‍പ്പെട്ട കേസ് സി.ബി.ഐ. അന്വേഷിക്കാന്‍ വരുമ്പോള്‍ സര്‍ക്കാര്‍ തടയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ മാസം 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തും. കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സുരേന്ദ്രന് പറഞ്ഞു.
സമാധാനം പുലരണം എന്നാഗ്രഹിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. പക്ഷെ അതൊരു ദൗര്‍ബല്യമായി കണക്കാക്കി സര്‍ക്കാരിന്റെ സഹായത്തോടെ മതഭീകരന്മാര് മെക്കിട്ട് കേറുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.