Palakkad Murder | 'കേരളത്ത പകുത്തെടുക്കാനാണ് രണ്ട് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്; സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണം'; എംബി രാജേഷ്
Palakkad Murder | 'കേരളത്ത പകുത്തെടുക്കാനാണ് രണ്ട് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്; സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണം'; എംബി രാജേഷ്
സാധാരണ ഒരു രാഷ്ട്രീയ അക്രമമായി കാണാനാകില്ല. നേരത്തെ തയ്യാറാക്കിവച്ച കില്ലര്‍ സ്ക്വാഡുകളും ഹിറ്റ് ലിസ്റ്റും പ്രകാരമുളള പദ്ധതിയാണ് അവര്‍ നടപ്പാക്കിയത് എന്നും സ്പീക്കര്‍ പറഞ്ഞു.
കണ്ണൂര്‍: പാലക്കാട്(Palakkad) നടന്ന കൊലപാതകങ്ങളില്‍ പ്രതികരിച്ച് സ്പീക്കര്‍ എംബി രാജേഷ്(MB Rajesh). കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഈ രണ്ട് ശക്തികളുമെന്നും അദ്ദേഹം കുറ്റപ്പെുത്തി. വര്‍ഗീയ ശക്തികളെ സമൂഹത്തില്‍ നിന്നും പരിപൂര്‍ണ്ണമായും ഒറ്റപ്പെടുത്തണം. അതോടൊപ്പം സമാധാനകാംക്ഷികളെ ഒന്നിപ്പിക്കാനുളള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും എം ബി രാജേഷ് പറഞ്ഞു.
'വളരെ ആസൂത്രിതമായി നടപ്പാക്കുന്ന കൊലപാതകങ്ങളാണിത്. ഇതിന്റെ പിന്നില്‍ കൃത്യമായ ഉദ്ദേശങ്ങളുണ്ട്. കേരളത്തിലാകെ വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കുക. കലാപം ഉണ്ടാക്കാനുളള ശ്രമമാണ് നടക്കുന്നത്. ആലപ്പുഴയില്‍ അതിനുളള ശ്രമം ഉണ്ടായി. എന്നാല്‍ വിജയിച്ചില്ല. അപ്പോള്‍ അടുത്ത കേന്ദ്രം തെരഞ്ഞെടുക്കുകയാണ്' അദ്ദേഹം പറഞ്ഞു.
അക്രമങ്ങളില്‍ പൊലീസ് കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ സാധാരണ ഒരു രാഷ്ട്രീയ അക്രമമായി കാണാനാകില്ല. നേരത്തെ തയ്യാറാക്കിവച്ച കില്ലര്‍ സ്ക്വാഡുകളും ഹിറ്റ് ലിസ്റ്റും പ്രകാരമുളള പദ്ധതിയാണ് അവര്‍ നടപ്പാക്കിയത് എന്നും സ്പീക്കര്‍ പറഞ്ഞു.
എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.