• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേന്ദ്രത്തില്‍ നിന്നും ഇടപെടല്‍ ഉണ്ടാകും; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ രാഷ്ട്രീയം കാണുന്നില്ല'; കെ സുരേന്ദ്രൻ

'കേന്ദ്രത്തില്‍ നിന്നും ഇടപെടല്‍ ഉണ്ടാകും; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ രാഷ്ട്രീയം കാണുന്നില്ല'; കെ സുരേന്ദ്രൻ

കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്‍മാരുമായി ചര്‍ച്ച തുടരുമെന്നും കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:

    കൊച്ചി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ രാഷ്ട്രീയം കാണുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. റബ്ബര്‍ കര്‍ഷകര്‍ക്കായി ഇരു മുന്നണികളും ഒന്നും ചെയ്തില്ലെന്നും ഇടത് വലത് മുന്നണികള്‍ കര്‍ഷകരോട് കാണിക്കുന്ന വഞ്ചനയുടെ നേര്‍ചിത്രമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

    ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ടതാണെന്നും കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്‍മാരുമായി ചര്‍ച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.

    Also Read-‘ബിജെപിയുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമില്ല; ആർക്കും ഓഫറുമായി മുന്നോട്ട് വരാം’; തലശ്ശേരി ആർച്ച് ബിഷപ്പ്

    ജോസ് കെ മാണിയെ സുരേന്ദ്രൻ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.പാല ബിഷപ്പിനെ പിഎഫ്ഐ വേട്ടയാടിയപ്പോള്‍ ഓടിയൊളിച്ചയാളാണ് ജോസ് കെ മാണി. കാലിനടിയില്‍ നിന്നും മണ്ണൊലിച്ച് പോകുന്നതിന്റെ വേവലാതിയാണ് ജോസ് കെ മാണിക്കെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

    Published by:Jayesh Krishnan
    First published: