'ബിജെപിയുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമില്ല; ആർക്കും ഓഫറുമായി മുന്നോട്ട് വരാം'; തലശ്ശേരി ആർച്ച് ബിഷപ്പ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സഹായ വാഗാദാനവുമായി വന്നാൽ ബിജെപിയെ പിന്തുണയ്ക്കാൻ ഒരു മടിയുമില്ല. കോൺഗ്രസിനും കേരളാ കോൺഗ്രസിനും ഒന്നും ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് റബറിന്റെ വില 120 ആയി നിൽക്കുന്നതെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കണ്ണൂർ: റബർ വില കൂട്ടിയാൽ ബിജെപിയെ സഹായിക്കാമെന്ന പ്രസ്താവനയിൽ ഉറച്ച് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ബിജെപിയുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമില്ല. സംസാരിക്കുന്നതിന് സഭയ്ക്കോ സഭാ നേതൃത്വത്തിനോ യാതൊരു അകൽച്ചയുമില്ലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
സഹായ വാഗാദാനവുമായി വന്നാൽ ബിജെപിയെ പിന്തുണയ്ക്കാൻ ഒരു മടിയുമില്ല. ഓഫർ വച്ചാൽ മലയോര കർഷകർ പിന്തുണ നൽകുമെന്നും ഇത് സഭയുടെ നിലപാടല്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ബിജെപിയ്ക്ക് എന്നല്ല ആർക്കും ഓഫറുമായി മുന്നോട്ട് വരാം. കോൺഗ്രസിനും കേരളാ കോൺഗ്രസിനും ഒന്നും ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് റബറിന്റെ വില 120 ആയി നിൽക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
advertisement
റബർ പ്രതിസന്ധി നിസാരവിഷയമല്ലെന്ന് ഗോവിന്ദൻ മാഷിന് തോന്നുന്നുണ്ടാകുമെങ്കിലും മലയോര കർഷകർക്ക് തോന്നുന്നില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം കത്തോലിക്കാ കോൺഗ്രസ് നടത്തിയ കർഷക ജ്വാല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബിജെപിയ്ക്ക് വാഗ്ദാനം നൽകിയ ആർച്ച് ബിഷപ്പിന്റെ പ്രസംഗം.
കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയ്ക്ക് തെരഞ്ഞെടുപ്പി ൽ സഹായം സഹായം നൽകുമെന്ന് ആർച്ച് ബിഷപ്പ്. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നുമായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 19, 2023 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപിയുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമില്ല; ആർക്കും ഓഫറുമായി മുന്നോട്ട് വരാം'; തലശ്ശേരി ആർച്ച് ബിഷപ്പ്