advertisement

'എന്റെ പൊട്ടമലയാളത്തിൽ സംവാദ​ത്തിന് തയാറാണ്; 10 മിനിറ്റിൽ പൊളിച്ചുതരാം'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

Last Updated:

ഇരട്ടത്താപ്പിന്റെ മറ്റൊരു പേരാണ് സിപിഎം എന്നും രാജീവ് ചന്ദ്രശേഖർ

Rapid Read
News18
News18
മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങളോട് വെറുതെ ഓരോന്ന് പറഞ്ഞ് ശ്രദ്ധ തിരിക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. കരുത്തും ധൈര്യവും ഉണ്ടെങ്കിൽ തന്റെ ഒപ്പം വന്ന് സംവാദം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇരട്ടത്താപ്പിന്റെ മറ്റൊരു പേരാണ് സിപിഎം. ഇരട്ടത്താപ്പാണ് സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം. 10 വർഷം തങ്ങൾ എന്ത് ചെയ്തു എന്നത് പറയാൻ ബിജെപി തയ്യാറാണ്. തന്റെ പൊട്ട മലയാളത്തിൽ സംവാദ​ത്തിന് തയാറാണെന്നും തന്റെമലയാളത്തിനൊപ്പം വസ്തുതയും വിവരങ്ങളും സത്യവുമാണ് ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ബജറ്റിൽ വരാതെതന്നെ കേരളത്തിന് വന്ദേഭാരത് ട്രെയിനുകൾ എത്രയെണ്ണം ലഭിച്ചുവെന്നും എത്ര റെയിൽവേ സ്റ്റേഷനുകൾ ആധുനിക വത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ ബജറ്റിൽ 37,000 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് ഗ്രാൻ്റായി കൊടുത്തത് . കഴിഞ്ഞ തവണ 20,000 കോടി രൂപ കൊടുത്തു. ഇതൊന്നും ആരും ചർച്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎകാർ കരുത്തരാണെന്നാണെല്ലോ കേൾവി. ധൈര്യമുണ്ടെങ്കിൽ കേന്ദ്രം കേരളത്തിന് എന്ത് നൽകിയില്ല എന്നതിൽ സംവാദത്തിന് വരണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. പത്ത് മിനിറ്റിനുള്ളിൽ അവരുടെ അവകാശവാദങ്ങൾ താൻ പൊളിക്കുമെന്നും അതുകൊണ്ട് അവർ സംവാദത്തിന് വരില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്റെ പൊട്ടമലയാളത്തിൽ സംവാദ​ത്തിന് തയാറാണ്; 10 മിനിറ്റിൽ പൊളിച്ചുതരാം'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement