സ്റ്റാലിനോ പിണറായിയോ അയ്യപ്പഭക്തവിശ്വാസത്തെ ദുരുപയോഗം ചെയ്താൽ ബിജെപി പ്രതിരോധിക്കും: രാജീവ് ചന്ദ്രശേഖർ

Last Updated:

സ്റ്റാലിനും അദ്ദേഹത്തിൻ്റെ ഒന്നിനും കൊള്ളാത്ത മകനും ഹിന്ദുക്കളെ ആവർത്തിച്ച് അപമാനിക്കുകയും ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറഞ്ഞവരാണെന്ന് രാജീവ് ചന്ദ്രശേഖർ

News18
News18
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താൽ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ പ്രസ്താവിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എം.കെ. സ്റ്റാലിൻ എന്നിവർക്ക്, രാജ്യമെമ്പാടുമുള്ള ബിജെപി കാര്യകർത്താക്കളും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹിന്ദുക്കളും നൽകുന്ന വ്യക്തമായ സന്ദേശമാണിതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
രണ്ടുപേരും വർഷങ്ങളായി ശബരിമലയെയും അയ്യപ്പഭക്തരെയും ഹൈന്ദവ വിശ്വാസത്തെയും തകർക്കാനും അപമാനിക്കാനും നിരവധി നടപടികൾ ചെയ്തവരാണ്. പിണറായി വിജയൻ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ചു, അവക്കെതിരെ കേസെടുത്തു, പോലീസ് അതിക്രമം അഴിച്ചുവിട്ടു, ശബരിമലയുടെ ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം ചെയ്തു.
സ്റ്റാലിനും അദ്ദേഹത്തിൻ്റെ ഒന്നിനും കൊള്ളാത്ത മകനും ഹിന്ദുക്കളെ ആവർത്തിച്ച് അപമാനിക്കുകയും ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറഞ്ഞവരുമാണ്. ഇതെല്ലാം ഓരോ ഹിന്ദുവിൻ്റെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്, ഇത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ല. അതുകൊണ്ട്, തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സിപിഎം സർക്കാർ 'അയ്യപ്പ സംഗമം' ആഘോഷിക്കുന്നത് നാടകവും "ജനങ്ങളെ വിഡ്ഢികളാക്കാനുള്ള" തന്ത്രത്തിൻ്റെ ഭാഗവുമാണ്.
advertisement
പിണറായിയും സ്റ്റാലിനും ഒരു കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. ‌ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞാൽ മാത്രമേ അവർക്ക് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയൂ. പിണറായി വിജയൻ എല്ലാ കേസുകളും പിൻവലിക്കുകയും, ശബരിമലയുടെ ആചാരങ്ങൾ ലംഘിച്ചതിന് അയ്യപ്പസ്വാമിയോട് മാപ്പ് അപേക്ഷിക്കുകയും വേണം. സ്റ്റാലിനും മകൻ ഉദയനിധിയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ.
ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയിൽ പങ്കെടുക്കാനും ശ്രമിച്ചാൽ, ബിജെപിയുടെ ഓരോ പ്രവർത്തകനും ഇതിനെതിരെ തെരുവിലിറങ്ങും. ഇക്കാര്യത്തിൽ ബിജെപിയുടെ ശക്തിയെ നിങ്ങൾ കുറച്ചുകാണരുത്. ആദ്യം നിങ്ങൾ മാപ്പ് ചോദിക്കുക. ഒരു ഇന്ത്യക്കാരൻ്റെയും വിശ്വാസത്തെ അപമാനിക്കാൻ ബിജെപി അനുവദിക്കില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്റ്റാലിനോ പിണറായിയോ അയ്യപ്പഭക്തവിശ്വാസത്തെ ദുരുപയോഗം ചെയ്താൽ ബിജെപി പ്രതിരോധിക്കും: രാജീവ് ചന്ദ്രശേഖർ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement