' ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാൻ കഴിയാത്ത 26 പേരാണ് എന്നെ വന്നു കണ്ടത്, ജയിലിൽ കഴിഞ്ഞത് അവർക്കുവേണ്ടി'; ബോബി ചെമ്മണ്ണൂർ
- Published by:Sneha Reghu
- news18-malayalam
Last Updated:
റിമാന്‍ഡ് പ്രതികളുടെ സംരക്ഷകനായി ചമഞ്ഞ് മോചനം വൈകിപ്പിക്കുന്നതിലൂടെ ബോബി മാധ്യമശ്രദ്ധ നേടാനാണ് ശ്രമിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാത്തതിൽ വിശദീകരണവുമായി ബോബി ചെമ്മണ്ണൂർ. ചിലർ ജയിലിൽ തന്നെ കാണാൻ എത്തിയതിനാലാണ് ജയിലിൽ തുടർന്നതെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്.
ഇന്ന് രാവിലെ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇക്കാര്യങ്ങൾ ബോബി പറഞ്ഞത്. 'ജയിലിൽ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാൻ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരെല്ലാം. അങ്ങനെ 26 പേരാണ് എന്റെ അടുക്കൽ വന്നത്. ആ കേസുകളൊക്കെ പരിഹരിക്കാമെന്ന് ഞാൻ അവരോട് പറഞ്ഞു. അതിനുള്ള സമയത്തിനു വേണ്ടിയാണ് ഞാന്‍ ഒരു ദിവസം കൂടി ജയിലില്‍ നിന്നത്. '- ബോബി ചെമ്മണൂര്‍ പ്രതികരിച്ചു.'- ബോബി ചെമ്മണ്ണൂർ പറഞ്ഞു.
അതേസമയം, ജാമ്യത്തിന് പിന്നാലെയുള്ള നാടകീയ സംഭവങ്ങളിൽ ബോബി ചെമ്മണ്ണൂരിനെതിരെ കോടതി രൂക്ഷപരാമർശങ്ങൾ നടത്തി. റിമാന്‍ഡ് പ്രതികളുടെ സംരക്ഷകനായി ചമഞ്ഞ് മോചനം വൈകിപ്പിക്കുന്നതിലൂടെ ബോബി മാധ്യമശ്രദ്ധ നേടാനാണ് ശ്രമിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
advertisement
കര്‍ശന ഉപാധികളോടെ ഹൈക്കോടതി കഴിഞ്ഞദിവസമാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയില്‍മോചിതനാകാന്‍ തയ്യാറായിരുന്നില്ല. പിന്നാലെയാണ് കേസ് വീണ്ടും കോടതി സ്വമേധയാ പരിഗണനയ്‌ക്കെടുത്തത്. ബോബിയുടെ അഭിഭാഷകരോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
January 15, 2025 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
' ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാൻ കഴിയാത്ത 26 പേരാണ് എന്നെ വന്നു കണ്ടത്, ജയിലിൽ കഴിഞ്ഞത് അവർക്കുവേണ്ടി'; ബോബി ചെമ്മണ്ണൂർ