Honey Rose: വേണ്ടെന്ന് പൊലീസ്; ഹണി റോസിനെ അധിക്ഷേപിച്ചതിന് കസ്റ്റഡിയിലായ ബോബി ചെമ്മണ്ണൂരിന് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യണമെന്ന്

Last Updated:

ലൈംഗിക അധിക്ഷേപ കേസിലെ പ്രതിയ്ക്ക് നല്‍കുന്ന പരിഗണന മാത്രമേ നല്‍കൂവെന്ന് പൊലീസ് വ്യക്തമാക്കി

News18
News18
നടി ഹണി റോസ് നൽകിയ അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. വയനാട്ടിൽ‌ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലേക്ക് കൊണ്ടു പോയതിന് ശേഷം ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്നാണ് സൂചന. കൊച്ചിയിൽ നിന്നെത്തിയ അന്വേഷണ സംഘമാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്.
അതിനിടെ കൊച്ചിയിലേക്ക് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യണമെന്ന ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം പൊലീസ് നിഷേധിച്ചു. ലൈംഗിക അധിക്ഷേപ കേസിലെ പ്രതിയ്ക്ക് നല്‍കുന്ന പരിഗണന മാത്രമേ നല്‍കൂവെന്ന് പൊലീസ് വ്യക്തമാക്കി. കോയമ്പത്തൂരിൽ ഷോറൂം ഉദ്ഘാടനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് കടക്കാനാണ് ബോബി ചെമ്മണ്ണൂർ ലക്ഷ്യമിട്ടത്.
ഇതിനിടെ പൊലീസ് എത്തുന്ന വിവരം ബോബി അറിഞ്ഞു. മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനോടും സംസാരിച്ചിരുന്നു. ഒളിവിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യം. ഇതിനിടെയാണ് പൊലീസിന്റെ അപ്രതീക്ഷിത കസ്റ്റഡി. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്‍റെ തീരുമാനം. ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിച്ചു വരുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് ഇതിന്റെ അന്വേഷണ ചുമതല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Honey Rose: വേണ്ടെന്ന് പൊലീസ്; ഹണി റോസിനെ അധിക്ഷേപിച്ചതിന് കസ്റ്റഡിയിലായ ബോബി ചെമ്മണ്ണൂരിന് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യണമെന്ന്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement