സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം

Last Updated:

അമ്പലപ്പുഴ കരൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറി അൻസറിനെയാണ് അമ്പലപ്പുഴ ഏരിയ സെന്റർ അംഗം എ പി ഗുരുലാൽ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തത്.

അന്‍സാര്‍, എ.പി ഗുരുലാല്‍
അന്‍സാര്‍, എ.പി ഗുരുലാല്‍
ആലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് ബ്രാഞ്ച് സെക്രട്ടറിക്ക്  മർദനം. അമ്പലപ്പുഴ കരൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറി അൻസറിനെയാണ് അമ്പലപ്പുഴ ഏരിയ സെന്റർ അംഗം എ പി ഗുരുലാൽ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തത്. തനിക്ക് നേരിട്ട ദുരനുഭവം സുഹൃത്തിനോട് വിശദീകരിക്കുന്ന അൻസറിന്റെ ശബ്ദരേഖ ന്യൂസ് 18 നു ലഭിച്ചു. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു എ പി ഗുരുലാലിന്റെ പ്രതികരണം.
കഴിഞ്ഞ സെപ്റ്റംബര്‍ 5ന് ആണ് സിപിഎം കരൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറിയും ഡ്രൈവിംഗ് തൊഴിലാളിയുമായ അൻസർ ഉച്ച ഭക്ഷണത്തിനായി അമ്പലപ്പുഴ ഏരിയാ കമ്മറ്റി ഓഫീസിൽ എത്തുന്നത്. വിളമ്പിവെച്ച ആഹാരം കഴിക്കാനെടുത്തപ്പോഴാണ് പാർട്ടി ഓഫീസിലെ ചോറുണ്ണുന്നോടാ എന്നാക്രോശിച്ച് ഏരിയാ സെന്റർ അംഗം എ പി ഗുരുലാൽ കുത്തിന് പിടിച്ച് ഓഫീസിന് പുറത്തേക്ക് തന്നെ തള്ളിയതെന്നാണ് പരാതി. പാർട്ടിയെ ബഹുമാനിക്കുന്നതിനാലാണ് പ്രതികരിക്കാതെ കണ്ണീരോടെ ഇറങ്ങിയതെന്ന് ബ്രാഞ്ച് സെക്രട്ടറി പറയുന്നു.
advertisement
വിശ്വസിച്ച പ്രസ്ഥാനത്തിന്റെ അഭയ കേന്ദ്രത്തിൽ തനിക്കുണ്ടായ ദുരനുഭവം കണ്ണീരോടെ സിപിഎം സംസ്ഥാന സെക്രട്ടറിയെ  എം വി ഗോവിന്ദനെ വിളിച്ചറിയിച്ചു. എംവി ഗോവിന്ദന്‍റെ നിർദ്ദേശാനുസരണം ജില്ലാ സെക്രട്ടറി ആർ നാസറിനെ സമീപിച്ചു.
സംഭവം വിവാദമായതോടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേർന്ന അമ്പലപ്പുഴ ഏരിയാ സെന്റർ യോഗം തത്ക്കാലം വിഷയം ചർച്ചയാക്കേണ്ടെന്ന നേതാക്കളുടെ നിർദ്ദേശത്താൽ ഒതുക്കി തീർക്കാനായിരുന്നു തീരുമാനം. വിയോജിപ്പ് ഉയർന്നതോടെ കമ്മറ്റി അലസിപ്പിരിഞ്ഞു. പാർട്ടി നേതൃത്വം ബോധപൂർവ്വമായ മൗനം തുടർന്നതോടെ ആരോപണ വിധേയനായ എ.പി ഗുരു ലാലിനെതിരെ പരസ്യ പ്രതിഷേധവുമായി പാർട്ടി അംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
advertisement
സജീവ സംഘടനാ പ്രവർത്തനത്തിന് പുറമെ രക്തദാനം അടക്കം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഒരു സാധാരണ സിപിഎം പ്രവർത്തകനുണ്ടായ ദുരവസ്ഥയും , നേതാക്കൻമാരുടെ മൗനവും കടുത്ത അമർഷമാണ് അമ്പലപ്പുഴയിലെ പ്രവർത്തകരിൽ ഉണ്ടാക്കുന്നത്.എന്നാൽ സംഭവം അറിഞ്ഞിട്ടു പോലുമില്ലെന്നാണ് ആരോപണ വിധേയനായ എ.പി ഗുരു ലാലിന്‍റെ  പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement