വിവാഹം ഇന്ന് നടക്കാനിരിക്കെ വധു വാഹനാപകടത്തിൽപ്പെട്ടു; മൂഹർത്തം തെറ്റിക്കാതെ ആശുപത്രിയിൽ താലികെട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
വിവാഹത്തിന് മുന്നോടിയായി മേക്കപ്പ് ചെയ്യാനായി പോകുമ്പോഴായിരുന്നു വധു അപകടത്തില്‍പെട്ടതും കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും
കൊച്ചി: വാഹനാപകടത്തിൽ പരുക്കേറ്റ വധുവിനെ വരൻ ആശുപത്രിക്കിടക്കയിൽ താലികെട്ടി. ആലപ്പുഴ തുമ്പോളി സ്വദേശി ഷാരോണും ആവണിയുമായി അപകടം ഉണ്ടാക്കിയ വേദനക്കിടയിലും വിവാഹിതരായത്. അതേസമയം തന്നെ വിവാഹം നടക്കേണ്ട മണ്ഡപത്തിൽ എത്തിയ അതിഥികൾക്ക് സദ്യയും വിളമ്പി.
ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങും വരെയാണ് വധു ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ആദ്യം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലെത്തിച്ചു.
അപകട വിവരം അറിഞ്ഞതോടെ വരനും ബന്ധുക്കളും ആശുപത്രിയിൽ എത്തി. ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആശുപത്രികിടക്കയിൽ വച്ച് താലികെട്ടാൻ തീരുമാനിച്ചു. നട്ടെല്ലിന് പരfക്കേറ്റ ആവണിക്ക് ശസ്‌ത്രക്രിയ ആവശ്യമാണ്. അതേസമയം തന്നെ വിവാഹം നിശ്ചയിച്ച ഓഡിറ്റോറിയത്തിൽ എത്തിയ അതിഥികൾക്ക് സദ്യയും വിളമ്പി.
advertisement
Summary: The wedding of Avani and Sharon, natives of Thumpoli in Alappuzha, was scheduled for today. However, after the bride met with an accident and was hospitalised this morning, Sharon tied the tali (mangalsutra) on Avani at the hospital bedside. The wedding took place at Kochi Lakeshore Hospital, without missing the auspicious time (muhoortham).
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 21, 2025 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹം ഇന്ന് നടക്കാനിരിക്കെ വധു വാഹനാപകടത്തിൽപ്പെട്ടു; മൂഹർത്തം തെറ്റിക്കാതെ ആശുപത്രിയിൽ താലികെട്ട്


