മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങൾ ചാലിയാറിൽ മുങ്ങി മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവർ ആണ് മരിച്ചത്
മലപ്പുറം: നിലമ്പൂരിൽ സഹോദരങ്ങൾ ചാലിയാറിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവർ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നിലമ്പൂർ ഇടിവണ്ണയിൽ ചാലിയാറിൽ ആണ് കുട്ടികൾ മുങ്ങിമരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം റിൻഷാദും റാഷിദും ചാലിയാറിലെ ഇടിവണ്ണയിലെ കടവിൽ കുളിക്കാനെത്തിയത്. ഇരുവരും നീന്തൽ അറിയുന്നവരാണ്. ഒരാൾ ചുഴിയിൽപ്പെട്ടതോടെ രക്ഷിക്കാനായാണ് മറ്റേയാൾ ശ്രമിച്ചത്. ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു. ക്രിക്കറ്റിലും ഫുട്ബോളിലും മറ്റും മികവ് തെളിയിച്ചിട്ടുള്ള സഹോദരങ്ങളുടെ മരണം അകമ്പാടം ഗ്രാമത്തിന് തീരവേദാനയായി മാറി.
ഒപ്പമുണ്ടായിരുന്നവർ ബഹളം വെച്ചത് കേട്ട് ഓടിക്കൂടിയ സമീപവാസികൾ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സും, നാട്ടുകാരും, ERF അംഗങ്ങളും രക്ഷാപ്രവർത്തനം നടത്തി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
advertisement
സംഭവത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
January 26, 2024 3:25 PM IST