പത്ത് മാസമായി ശമ്പളമില്ല: ബിഎസ്എൻഎൽ കരാർ ജീവനക്കാരൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
പത്ത് മാസമായി ശമ്പളമില്ല: ബിഎസ്എൻഎൽ കരാർ ജീവനക്കാരൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
വണ്ടൂർ കുന്നത്തുവീട്ടിൽ രാമകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. പാർട്ട്ടൈം സ്വീപ്പറായിരുന്നു ഇയാൾ.
suicide
Last Updated :
Share this:
നിലമ്പൂർ: ബിഎസ്എൻഎൽ കരാർ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂരിലെ ഓഫീസിലെത്തിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. വണ്ടൂർ കുന്നത്തുവീട്ടിൽ രാമകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. പാർട്ട്ടൈം സ്വീപ്പറായിരുന്നു ഇയാൾ.
ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് സൂചന. രാമകൃഷ്ണൻ അടക്കമുള്ള കരാർ ജീവനക്കാർക്ക് പത്ത് മാസത്തോളമായി ശമ്പളം ലഭിച്ചിരുന്നില്ല. രാവിലെ മറ്റ് ജീവനക്കാർ എത്തുന്നതിന് മുമ്പ് ഓഫീസിലെത്തിയാണ് ആത്മഹത്യ ചെയ്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.