കഞ്ചാവടിച്ച് ആരും മരിച്ചിട്ടില്ല, അതെന്താ ബിസിനസ് ചെയ്താൽ? മരുന്നു നിർമ്മാണത്തിന് അനുമതി ലഭിക്കാത്തതിനെക്കുറിച്ച് വ്യവസായി

Last Updated:

കഞ്ചാവ് ഉൾപ്പെടുത്തിയാൽ സർക്കാറിന്റെ മുന്നിൽ ഒരുപാട് സാധ്യതകൾ ഉണ്ടെന്നും തമ്പി നാ​ഗാർജ്ജുന പറയുന്നു

News18
News18
കഞ്ചാവ് ഉൾപ്പെടുത്തി മരുന്നു നിർമ്മാണത്തിന് അനുമതി ലഭിക്കാത്തതിൽ പരാതിയുമായി മലയാളി വ്യവസായി തമ്പി നാ​ഗാർജ്ജുന. കേരളത്തിൽ വ്യവസായരംഗത്ത് വമ്പൻനിക്ഷേപത്തിനു വഴിതുറന്ന ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് അദ്ദേഹത്തിന്റെ കഞ്ചാവ് ഉൾപ്പെടുത്തിയുള്ള മരുന്നു നിർമ്മാണമെന്ന ആശയത്തിന് അനുമതി ലഭിക്കാതിരുന്നത്.
ഋഷികേശിൽ കഞ്ചാവ് കൃഷി ചെയ്യുകയാണ് തമ്പി നാ​ഗാർജ്ജുന. കൂടാതെ മധ്യപ്രദേശിൽ മെഡിക്കൽ കഞ്ചാവിന്റെ നിർമ്മാണവുമുണ്ട്. ഈ മരുന്നുകൾക്ക് ആയുഷിന്റെ ലൈസൻസുമുള്ളതായും കാശ്മീർ മുതൽ കന്യാകുമാരി വരെ അത് വിതരണം ചെയ്യുന്നതായും അദ്ദേഹം പറയുന്നു. ലോകത്തിലെ ഏറ്റവും നല്ല കഞ്ചാവ് ഇടുക്കി ​ഗോൾഡാണ്. കഞ്ചാവ് ഉൾപ്പെടുത്തിയാൽ സർക്കാറിന്റെ മുന്നിൽ ഒരുപാട് സാധ്യതകൾ ഉണ്ടെന്നും തമ്പി നാ​ഗാർജ്ജുന പറയുന്നു.
മലിനീകരണം കുറയ്ക്കാനും കഞ്ചാവ് ചെടികൾക്ക് സാധിക്കും. അത്തരത്തിൽ നിരവധി ​ഉപയോ​ഗങ്ങളാണ് കഞ്ചാവിനുള്ളത്. കഞ്ചാവ് കഴിച്ച് നാളിതുവരെ ആരും മരിച്ചിട്ടില്ല. കഞ്ചാവ് കഴിച്ചാൽ ആരും അക്രമാസക്തരാകില്ലെന്നും ഇതിനെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഞ്ചാവടിച്ച് ആരും മരിച്ചിട്ടില്ല, അതെന്താ ബിസിനസ് ചെയ്താൽ? മരുന്നു നിർമ്മാണത്തിന് അനുമതി ലഭിക്കാത്തതിനെക്കുറിച്ച് വ്യവസായി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement