സിനിമാ പ്രവർത്തകർ താമസിക്കുന്ന ഹോട്ടലിൽ ഡിഷ്ണറിയിൽ കഞ്ചാവ് പൊതികൾ

Last Updated:

ഒറ്റനോട്ടത്തിൽ ഇംഗ്ലിഷ് ഡിക്‌ഷണറി എന്നു തോന്നുന്ന പെട്ടിക്കുള്ളിലെ അറയിലായിരുന്നു കഞ്ചാവ്

News18
News18
തിരുവനന്തപുരം: സിനിമാ പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽമുറിയിൽ നിന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കഞ്ചാവ് പിടികൂടി. ചിത്രീകരണം നടക്കുന്ന ‘ബേബി ഗേൾ’ എന്ന ചിത്രത്തിലെ സ്റ്റണ്ട്മാനും തമിഴ്നാട് സ്വദേശിയുമായ മഹേശ്വറിന്റെ മുറിയിൽനിന്നാണ് എക്സൈസ് സംഘം 30 ഗ്രാം കഞ്ചാവു പിടിച്ചത്. പുസ്തക രൂപത്തിലുള്ള ഒരു പാത്രത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ ഇംഗ്ലിഷ് ഡിക്‌ഷണറി എന്നു തോന്നുന്ന പെട്ടിക്കുള്ളിലെ അറയിലായിരുന്നു കഞ്ചാവ്. കണ്ടെത്തിയ കഞ്ചാവ് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹോട്ടലിലേക്ക് ഒരു ഏജൻ്റ് കഞ്ചാവ് എത്തിച്ചുവെന്ന വിവരത്തിലാണ് ഫൈറ്റ് മാസ്റ്റർമാർ താമസിക്കുന്ന മുറയിലേക്ക് എക്സൈസ് സംഘം കയറിയത്. ആദ്യം മുറിയില്‍ പരിശോധിച്ചുവെങ്കിലും കഞ്ചാവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു ഡിഷ്ണറിയും ഒരു ബുക്കും മാത്രമാണ് റൂമിൽ ഉണ്ടായിരുന്നത്. തുടർന്ന് ഡിഷ്ണറി കൈയിലെടുത്തപ്പോഴുണ് പുസ്തമല്ലെന്ന വ്യക്തമായത്. തുറന്നപ്പോള്‍ താക്കോലോട് കൂടിയ ഒരു പാത്രം. ഇതിനുള്ളിലാണ് 16 ഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്.സെറ്റിലെ മറ്റുള്ളവർക്ക് ഇയാൾ ലഹരിവസ്തുക്കൾ വിറ്റിരുന്നോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നെന്ന പരാതിയെത്തുടർന്ന് എക്സൈസ് കമ്മിഷണറുടെ നിർദേശമനുസരിച്ചാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, തിരുവനന്തപുരം എക്‌സൈസ് ഐബി സംഘം, തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് എന്നിവർ ചേർന്നു പരിശോധന നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിനിമാ പ്രവർത്തകർ താമസിക്കുന്ന ഹോട്ടലിൽ ഡിഷ്ണറിയിൽ കഞ്ചാവ് പൊതികൾ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement