K-Rail | കേരളത്തിലെ ഭാവി റെയില്‍ വികസനത്തിന് തടസമാകും; സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് ഭൂമി വിട്ടുനല്‍കാനാകില്ലെന്ന് ദക്ഷിണ റെയില്‍വെ

Last Updated:

187 ഹെക്ടർ സ്ഥലമാണ് സിൽവർ ലൈൻ പദ്ധതിക്കായി കെ റെയിൽ കോർപ്പറേഷൻ റെയിൽവെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടർ ആയി ചുരുക്കിയെങ്കിലും ഭൂമി വിട്ടുനൽകാൻ സാധിക്കില്ലെന്ന നിലപാടില്‍ തന്നെ റെയില്‍വേ ഉറച്ച് നിന്നു

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ പ്രൊജക്ടിന് വേണ്ടി ഭൂമി വിട്ടുനല്‍കുന്നതില്‍ ദക്ഷിണ റെയില്‍വേയ്ക്ക് എതിര്‍പ്പ്. റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള ഭൂമിവിട്ടുനൽകിയാൽ കേരളത്തിലെ റെയിൽ വികസനം സാധ്യമാകില്ലെന്നാണ് ദക്ഷിണ റെയില്‍വേയുടെ നിലപാട്. ഭൂമി കൈവശമില്ലെങ്കിൽ വേഗപരിധി കൂടുന്നതിനുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് റെയിൽവേയുടെ വിശദീകരണം.
187 ഹെക്ടർ സ്ഥലമാണ് സിൽവർ ലൈൻ പദ്ധതിക്കായി കെ റെയിൽ കോർപ്പറേഷൻ റെയിൽവെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടർ ആയി ചുരുക്കിയെങ്കിലും ഭൂമി വിട്ടുനൽകാൻ സാധിക്കില്ലെന്ന നിലപാടില്‍ തന്നെ റെയില്‍വേ ഉറച്ച് നിന്നു. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 107 ഹെക്ടർ ഭൂമി വിട്ടുനൽകിയാൽ അത് കേരളത്തിന്‍റെ ഭാവി റെയിൽ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.
സ്റ്റേഷന്‍ വികസനം, പാത ഇരട്ടിപ്പിക്കൽ, സിഗ്നലിങ് സംവിധാനം ഇരട്ടിപ്പിക്കൽ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാൻ  വലിയ തോതിൽ ഭൂമി ആവശ്യമാണ്. ഇതിന് വേണ്ടിയുള്ള ഭൂമിയാണ് റെയിൽവേയുടെ കൈവശം ഇപ്പോഴുള്ളത്. ഭൂമി വിട്ടുനൽകിയാൽ  സ്റ്റേഷൻ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നാണ്  ദക്ഷിണ റെയിൽവേ  അറിയിച്ചിരിക്കുന്നത്.
advertisement
സിൽവർ ലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകനായ കോട്ടയം സ്വദേശി എം.ഡി. തോമസിന് നൽകിയ മറുപടിയിലാണ് ദക്ഷിണ റെയിൽവേ ഇക്കാര്യം വ്യക്തമാക്കുന്നത്.  ദക്ഷിണ റെയിൽവെ കേന്ദ്ര റെയിൽവേ ബോർഡിനും ഇതേ മറുപടി തന്നെ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, സിൽവർലൈൻ പദ്ധതിക്ക് തടസ്സവാദങ്ങൾ ഉന്നയിച്ച ദക്ഷിണ റെയിൽവേയ്ക്ക് മറുപടിയുമായി കെ റെയിൽ രംഗത്തെത്തി. ഭാവി വികസന പദ്ധതികൾ കണക്കിലെടുത്ത് തന്നെയാണ് സിൽവർലൈന്റെ ഡിപിആര്‍ തയ്യാറാക്കിയത്.
വ്യവസ്ഥകൾ പൂർണമായി പാലിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. പാത ഇരട്ടിപ്പിക്കുമ്പോൾ ഉണ്ടാകായേക്കാവുന്ന ബുദ്ധിമുട്ടികൾ മാത്രമേ സിൽവർലൈൻ നടപ്പിലാക്കുമ്പോളും ഉണ്ടാകു എന്നും കെ റെയിൽ ദക്ഷിണ റെയിൽവേയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K-Rail | കേരളത്തിലെ ഭാവി റെയില്‍ വികസനത്തിന് തടസമാകും; സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് ഭൂമി വിട്ടുനല്‍കാനാകില്ലെന്ന് ദക്ഷിണ റെയില്‍വെ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement