സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ്; പേരുകൾ ഇപ്പോൾ പുറത്ത് വിടാൻ പറ്റില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

Last Updated:

അനര്‍ഹമായി വാങ്ങുന്നവര്‍ക്ക് സ്വയം തോന്നി പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തേണ്ടതാണെന്ന് മന്ത്രി

News18
News18
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിപ്പില്‍ ഉടന്‍ നടപടിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷയത്തില്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചുവെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. കൃത്യമായ അന്വേഷണം കഴിയാതെ ആളുകളുടെ പേരുകള്‍ പുറത്ത് വിടാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
അനര്‍ഹമായി വാങ്ങുന്നവര്‍ക്ക് സ്വയം തോന്നി പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തേണ്ടതാണ്. ജോലിക്ക് കയറികഴിഞ്ഞാല്‍ ഒരോ വര്‍ഷവും മറ്റ് പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് മസ്റ്ററിങ്ങ് നടത്തുമ്പോള്‍ വ്യക്തമാക്കേണ്ടതാണ്. ആ ഉത്തരവാദിത്തം അവര്‍ നിര്‍വഹിച്ചില്ല- ബാലഗോപാല്‍ വ്യക്തമാക്കി.
'ജീവനക്കാരുടെ സംഘടനയുടെ വാദത്തോട് യോജിപ്പില്ല. ആരു തെറ്റ് ചെയ്താലും ഞങ്ങള്‍ അംഗീകരിക്കില്ലെന്നാണ് സംഘടന പറയേണ്ടത്. ആളുകളുടെ പേരുകള്‍ കൃത്യമായി പരിശോധിക്കാതെ പുറത്ത് വിടാന്‍ പറ്റില്ല. പ്രാഥമിക അന്വേഷണം വന്നിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റാണ് പരിശോധിക്കുന്നത്'.- ധനമന്ത്രി കൂട്ടിച്ചേർത്തു.
advertisement
അനര്‍ഹര്‍ക്ക് ഈ പെന്‍ഷന്‍ കിട്ടുന്നുണ്ടോയെന്നുള്ള പരിശോധന സാധാരണ നടക്കാറുള്ളതാണ്. മസ്റ്ററിങ് പോലുള്ള പ്രക്രിയ ഇതിന്റെ പരിശോധനയുടെ ഭാഗമാണ്. ഏറ്റവും സാധാരണക്കാര്‍ക്കും കിട്ടേണ്ട പെന്‍ഷന്‍ തടയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പാടില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ്; പേരുകൾ ഇപ്പോൾ പുറത്ത് വിടാൻ പറ്റില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement